scorecardresearch

ചത്താലും തരൂല്ലടാ! ഗൊപ്രോയുമായി മുങ്ങി നിരാളി; വീഡിയോ

മുങ്ങല്‍ വിദഗ്ധനും ഫൊട്ടോഗ്രാഫറുമായ മരീ ക്ലൗട്ടാണ് ഫെയ്സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

മുങ്ങല്‍ വിദഗ്ധനും ഫൊട്ടോഗ്രാഫറുമായ മരീ ക്ലൗട്ടാണ് ഫെയ്സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

author-image
Trends Desk
New Update
Octopus | Viral Video | GoPro

വീഡിയോയില്‍ നിന്ന്

മുങ്ങല്‍ വിദഗ്ധന്റെ ഗൊ പ്രൊ ക്യാമറയുമായി മുങ്ങിയ നീരാളിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. നീരാളിയില്‍ നിന്ന് മറ്റൊരു മുങ്ങല്‍ വിദഗ്ധനാണ് ഗൊപ്രൊ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മുങ്ങല്‍ വിദഗ്ധനും ഫൊട്ടോഗ്രാഫറുമായ മരീ ക്ലൗട്ടാണ് ഫെയ്സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisment

നീരാളി തന്റെ ഗൊപ്രൊ എടുത്തതായി ഒരു യുവാവ് തങ്ങളോട് പറഞ്ഞതായി വീഡിയോ പങ്കുവച്ചുകൊണ്ട് ക്ലൗട്ട് കുറിച്ചു. നീരാളി ഗൊപ്രൊ തട്ടിയെടുത്ത പ്രദേശത്ത് ക്ലൗട്ട് പരിശോധിക്കാനായി ഇറങ്ങുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലെത്തിയപ്പോള്‍ ഗൊപ്രോയില്‍ ചുറ്റിയിരിക്കുന്ന നീരാളിയെയാണ് കണ്ടത്.

"സമുദ്രത്തിന്റെ അടിത്തട്ടിലെത്തിയ ശേഷം ഞാന്‍ ഗൊപ്രോയെടുക്കാന്‍ ശ്രമിച്ചെങ്കിലും നിരാളി അത് വിട്ടു നല്‍കാന്‍ തയാറായിരുന്നില്ല. നീരാളിക്ക് നല്ല ഭാരവുമായിരുന്നു. ഗൊപ്രോ തിരിച്ചെടുക്കാനായി ഞാന്‍ നന്നായി കഷ്ടപ്പെടേണ്ടി വന്നു. അവസാനം ഗൊപ്രോയുടെ സ്റ്റിക്ക് ഇളക്കിയാണ് നീരാളിയെ ഒഴിവാക്കിയത്," ക്ലൗട്ട് കൂട്ടിച്ചേര്‍ത്തു.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: