ചുഴലിക്കാറ്റിന്റെ മറവിൽ തീരദേശവാസികൾക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ നാട്ടുകാർ ‘കൈകാര്യം’ ചെയ്തു; വിഡിയോ

ഒരേ മനസോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ തുണിഞ്ഞിറങ്ങിയ ഖദർധാരിയെ ഇതോടെ ആളുകള്‍ വളഞ്ഞു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം പേറുന്ന തീരദേശ വാസികളോട് രാഷ്ട്രീയം പറഞ്ഞ കോൺഗ്രസ് നേതാവിന് നാട്ടുകാരുടെ ശകാരം. ഇന്നലെ ഉച്ചയോടെയാണ് വിഴിഞ്ഞത്ത് പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ച നേതാവിനെ നാട്ടുകാര്‍ തന്നെ വിരട്ടി ഓടിച്ചത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് കൊണ്ട് സംസാരിക്കുകയായിരുന്നു ഖദർധാരിയായ നേതാവ്.

കേട്ടാലറക്കുന്ന തെറിവാക്കുകള്‍ ആയിരുന്നു ഇയാള്‍ പറഞ്ഞ് കൊണ്ടിരുന്നതെന്നാണ് ‘കൈരളി’ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്ന ആരോ വിഡിയോ എടുക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ തെറി പറച്ചില്‍ നിര്‍ത്തി മാന്യമായി സംസാരിക്കാന്‍ തുടങ്ങി. ഇങ്ങനെ നിന്നാല്‍ പോര. കടലില്‍ പോയ നമ്മുടെ ആളുകളെ തിരിച്ച് കിട്ടണമെങ്കില്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കണം, കത്തിക്കണം എന്നൊക്കെയായിരുന്നു നേതാവിന്റെ വാക്കുകൾ.


കടപ്പാട്: കൈരളി പീപ്പിൾ

ഒരേ മനസോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ തുണിഞ്ഞിറങ്ങിയ ഖദർധാരിയെ ഇതോടെ ആളുകള്‍ വളഞ്ഞു. ഇവിടെ രാഷ്ട്രീയം കളിക്കരുത്, അങ്ങനെ രാഷ്ട്രീയം കളിക്കാന്‍ വന്നാല്‍ അടി വാങ്ങും എന്ന് അവര്‍ തിരിച്ചു പ്രതികരിച്ചതോടെ കോണ്‍ഗ്രസ് നേതാവ് പതുക്കെ മുങ്ങുകയായിരുന്നു. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ സാന്നിധ്യത്തിലായിരുന്നു അനുയായികളുടെ ഈ കുത്തിത്തിരിപ്പ് ശ്രമം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ockhi cyclone people angry against congress leader

The moderation of comments is automated and not cleared manually by malayalam.indianexpress.com