കുര്‍ബാനയ്ക്ക് ഇടയ്ക്ക് പാട്ടുകള്‍ പാടാന്‍ ഉക്രെയ്‌നില്‍ നിന്നുള്ള കന്യാസ്ത്രീമാരുടെ സംഘത്തെ വിളിച്ചാലോ? മലയാളം കുര്‍ബാനയ്ക്കിടെ ഉക്രെയിനില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ പാട്ട് ശരിയാകുമോ എന്ന് സംശയമുണ്ടേല്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോകള്‍ കാണാം.

‘സ്വര്‍ഗീയ സിംഹാസനത്തില്‍ വാഴുന്ന കര്‍ത്താവ് പരിശുദ്ധന്‍,പരിശുദ്ധന്‍’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ആദ്യം സോഷ്യല്‍ മീഡിയയിലെത്തിയത്. രണ്ടാമത്തെ വീഡിയോയും ഹിറ്റായതോടെ കന്യാസ്ത്രീമാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.

‘നീയെന്റെ പ്രാര്‍ത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു…’ എന്ന ഗാനമാണ് ഉക്രെയ്‌നിലെ കന്യാസ്ത്രീകള്‍ രണ്ടാമത്തെ വീഡിയോയില്‍ പാടുന്നത്. പാട്ടിന്റെ വരികള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇവരുടെ അക്ഷരശുദ്ധി. Sisters of Saint Joseph of Saint Marc സന്ന്യാസ സഭയിലെ കന്യാസ്ത്രീകളാണ് ഇവര്‍. ഫ്രാന്‍സിലെ അലാസ്‌കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്യാസസമൂഹമാണ് ഇവരുടേത്. കേരളത്തിലും ഇവര്‍ക്ക് മഠങ്ങളുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook