scorecardresearch

മസാല ദോശയ്ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല; റെസ്റ്റോറന്റിന് 3,500 രൂപ പിഴയിട്ട് കോടതി

സാമ്പര്‍ നല്‍കാത്തതുകൊണ്ട് പരാതിക്കാരാന് മാനസികവും ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു

സാമ്പര്‍ നല്‍കാത്തതുകൊണ്ട് പരാതിക്കാരാന് മാനസികവും ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു

author-image
Trends Desk
New Update
Masala Dosa | Consumer Court | News

മസാലദോശ

മസാലദോശയ്ക്കൊപ്പം സാമ്പാര്‍ നല്‍കാത്ത റെസ്റ്റോറന്റിന് 3,500 രൂപ പിഴയിട്ട് കണ്‍സ്യൂമര്‍ കോടതി. ബിഹാറിലെ ബുക്സറിലുള്ള നമക്ക് കോടതിയാണ് 140 രൂപയുടെ ദോശയ്ക്ക് സാമ്പാര്‍ നല്‍കാത്തതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നിരിക്കുന്നത്. സാമ്പര്‍ നല്‍കാത്തതുകൊണ്ട് പരാതിക്കാരാന് മാനസികവും ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു.

Advertisment

പിഴ നല്‍കുന്നതിനായി റെസ്റ്റോറന്റിന് 45 ദിവസത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്. പ്രസ്തുത കാലാവധിക്ക് മുന്‍പ് പിഴ അടച്ചില്ലെങ്കില്‍ എട്ട് ശതമാനം പലിശ കൂടി നല്‍കേണ്ടി വരും.

2022 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം. അഭിഭാഷകനായ മനീഷ് ഗുപ്തയാണ് തന്റെ ജന്മദിനത്തില്‍ മസാല ദോശ കഴിക്കാനായി നമക്ക് റെസ്റ്റോറന്റിലെത്തിയത്. 140 രൂപയുടെ സ്പെഷ്യല്‍ മസാലദോശയാണ് മനീഷ് പാഴ്സലായി നല്‍കിയത്.

എന്നാല്‍ പിന്നീട് ദോശയ്ക്കൊപ്പം സാമ്പാറില്ലെന്ന കാര്യം മനീഷ് മനസിലാക്കി. ഇതോടെ റെസ്റ്റോറന്റിലെത്തി ഇത് അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ 140 രൂപയ്ക്ക് മുഴുവന്‍ റെസ്റ്റോറന്റും വാങ്ങാനാണോ ഉദ്ദേശമെന്നായിരുന്നു ഉടമയുടെ മറുചോദ്യം.

Advertisment

ഇതോടെ മനീഷ് ഹോട്ടലിന് ലീഗല്‍ നോട്ടീസ് അയക്കുകയായിരുന്നു. ഹോട്ടലുടമയില്‍ നിന്ന് നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ കണ്‍സ്യൂമര്‍ കോടതിയില്‍ മനീഷ് പരാതി നല്‍കിയത്.

11 മാസങ്ങള്‍ക്ക് ശേഷം കണ്‍സ്യൂമര്‍ കമ്മിഷന്‍ ചെയര്‍മാന്‍ വേദ് പ്രകാശും അംഗമായ വരുണ്‍ കുമാറും റെസ്റ്റോറന്റിന്റെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തുകയും 3,500 രൂപ പിഴയിടുകയും ചെയ്തു.

Consumer Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: