scorecardresearch

"ആന്റണി ചേട്ടാ... ഈ കോമ്പോയിൽ ഒരു സിനിമ..." നിവിൻ പോളിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

പ്രൈവറ്റ് ജെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് നിവിൻ പോളി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്

പ്രൈവറ്റ് ജെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് നിവിൻ പോളി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്

author-image
Entertainment Desk
New Update
Nivin Pauly Mohanlal

ചിത്രം: ഫേസ്ബുക്ക്

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018 ൽ പുറത്തിറങ്ങിയ 'കായംകുളം കൊച്ചുണ്ണി.' ചിത്രത്തിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ മോഹൻലാലും എത്തിയിരുന്നു. കായംകുളം കൊച്ചുണ്ണി സൂപ്പർഹിറ്റായി മാറിയെങ്കിലും പിന്നീട് മോഹൻലാനെയും നിവിനെയും ഒരുമിച്ച് ഒരു ചിത്രത്തിൽ കാണാനായില്ല. 

Advertisment

ഇപ്പോഴിതാ, നിവിൻ പോളി പങ്കുവച്ച മോഹൻലാലിനും പ്രണവിനും ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരുമിച്ചുള്ള വിമാന യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് നിവിൻ പങ്കുവച്ചിരിക്കുന്നത്. മോഹൻലാൽ-നിവിൻ കോമ്പോയിൽ ഒരു ചിത്രം ഉണ്ടാകുമോ എന്നാണ് പോസ്റ്റിൽ ആരാധകർ ചോദിക്കുന്നത്.

Also Read: നിവിൻ പോളിയുടെ ഫാർമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?

"ആന്റണി ചേട്ടാ... ഈ കോമ്പോയിൽ ഒരു സിനിമ?", "എന്തെങ്കിലും ലോഡിങ് ആണോ?", "എനിക്ക് ഒന്നേ പറയനുള്ളൂ, ലാലേട്ടൻ - നിവിൻ കോമ്പോയിൽ ഒരു എന്റർടെയ്നർ ചിത്രം വേണം" എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ജിയോ ഹോട്‌സ്റ്റാര്‍ സംഘടിപ്പിക്കുന്ന 'സൗത്ത് അണ്‍ബൗണ്ട്' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു താരങ്ങൾ എന്നാണ് സൂചന. യാത്രാമധ്യേ പ്രൈവറ്റ് ജെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് നിവിൻ പോസ്റ്റു ചെയ്തത്.

Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ

അതേസമയം, നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് 'ഫാർമ' പ്രദർശനത്തിനൊരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 19ന് ഫാർമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഫാർമ' നിർമ്മിച്ചിരിക്കുന്നത്. ഒരു സെയിൽസ്മാന്റെ കഥ എന്നാണ് സീരീസിന്റെ ടാഗ് ലൈൻ. 

Also Read: 2 വർഷം വരെ അവർക്കു വേണ്ടി കാത്തിരിക്കാൻ തയ്യാറായിരുന്നു; രജനീകാന്ത്

പി.ആർ. അരുണ്‍ ആണ് വെബ്‌സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയതും അരുൺ തന്നെയാണ്. ബോളിവുഡ് താരം രജിത് കപൂറാണ് സീരീസിലെ മറ്റൊരു പ്രധാന നടൻ. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

Read More: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Mohanlal Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: