കേരളത്തിലെ ഏറ്റവും ഇഷ്‌ട കായിക വിനോദങ്ങളാണ് ക്രിക്കറ്റും ഫുട്‌ബോളും. വെയിലും മഴയും കണക്കിലെടുക്കാതെ തങ്ങളുടെ ഇഷ്ട കായിക വിനോദങ്ങളിൽ സമയം ചെലവഴിക്കുന്ന മലയാളികൾ സ്ഥിരം കാഴ്‌ചയാണ്. അങ്ങനെയൊരു കാഴ്‌ച കണ്ട് ഐസിസി ( ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സില്‍ ).
Read Also: ശ്രേയസ് അയ്യരിൽ ഒരു ഇന്ത്യൻ നായകൻ ഒളിഞ്ഞിരിപ്പുണ്ട്; വാഴ്‌ത്തി ക്രിക്കറ്റ് ലോകം
നിലമ്പൂരിൽ നിന്നുള്ള ക്രിക്കറ്റ് കാഴ്‌ചയാണ് ഐസിസിക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത്. ജസ്റ്റിൻ ലൂക്കോസ് പകർത്തിയ ക്രിക്കറ്റ് കളിയുടെ ചിത്രം ഐസിസി ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പങ്കുവച്ചു. മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന യുവാക്കളുടെ ചിത്രമാണ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
‘നനഞ്ഞ പന്ത് കൊണ്ട് പരിശീലിക്കുന്നത് വളരെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കുമെന്നാണ് ഇവർ പറയുന്നത്’ എന്ന തലക്കെട്ടോടെയാണ് ഐസിസി ഈ ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.