/indian-express-malayalam/media/media_files/uploads/2023/09/social.jpg)
ഫുട്‌ബോള്‍ തലയില്‍വെച്ച് 250 അടി ഉയരമുള്ള റേഡിയോ ടവറിന് മുകളില്‍ കയറി, ഗിന്നസ് റെക്കോര്‍ഡ്, വീഡിയോ
ന്യൂഡല്‍ഹി: തലയില്‍ പന്ത് വെച്ച് നടക്കുക നമ്മളില്‍ പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാല്‍ ടോണി സോളമനെ സംബന്ധിച്ചിടത്തോളം ഇത് അനായാസ കാര്യമാണ്. ഫുട്‌ബോള്‍ തലയില്‍ വെച്ച് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ 150 പടികള്‍ കയറുന്ന ടോണിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഈ അത്ഭുതകരമായ വീഡിയോയില്‍ അനായാസം ഫുട്‌ബോള്‍ തലയില്‍ വെച്ചാണ് നൈജീരിയന്‍ സ്വദേശിയുടെ പ്രകടനം.ഗോവണി പടി കയറുമ്പോള്‍ ഫുട്‌ബോള്‍ തലയില്‍ ബാലന്‍സായി നില്‍ക്കുന്നു. പ്രകടനത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടവും നേടി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തിലൂടെ കൂടുതല്‍ നേട്ടത്തിനായി തന്നെ തന്നെ പ്രചോദിപ്പിക്കുകയും മറ്റുള്ളവരെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കാനും ശ്രമിച്ചതായി ടോണി പറഞ്ഞു.
റെക്കോര്‍ഡ് നേട്ടത്തിനായി രണ്ട് മാസം പരിശീലനം നടത്തി, തന്റെ പ്രകടനം കാണാന്‍ തടിച്ചുകൂടിയ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു ടോണിയുടെ നേട്ടം. 150 പടികള്‍ ഉള്ള കുത്തനെയുള്ള കയറ്റം വെറും പന്ത്രണ്ടര മിനിറ്റിനുള്ളില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. റെക്കോര്‍ഡ് ശ്രമം നടത്താന്‍ ടവര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നൈജീരിയന്‍ സിവില്‍ ഡിഫന്‍സ് ബയല്‍സ സ്റ്റേറ്റ് കമാന്‍ഡിന് അദ്ദേഹം നന്ദി പറഞ്ഞു.
ബുധനാഴ്ച, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഒരു വീഡിയോ പങ്കിട്ടു, ടോണി തന്റെ തലയില്‍ മറ്റ് സപ്പോര്‍ട്ടുകളില്ലാതെ ഫുട്‌ബോള്‍ വെച്ച് റേഡിയോ ടവറില്‍ കയറുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ 1.4 ദശലക്ഷത്തിലധികം പേര്‍ കണ്ടു. ''അദ്ദേഹത്തിന് വലിയ അഭിനന്ദനങ്ങള്‍! നൈജീരിയക്കാര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഏറ്റവും വലിയ കാര്യങ്ങള്‍ ചെയ്യുന്നു! നൈജീരിയയില്‍ ധാരാളം കഴിവുകളുള്ളവരുണ്ട്!'.'കൊള്ളാം ഇത് വളരെ മനോഹരമാണ് .അദ്ദേഹം അവിശ്വസനീയമാംവിധം അത്ഭുതപ്പെടുത്തി' എക്‌സ് ഉപയോക്താക്കള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു.
New record: Most steps climbed on a ladder while balancing a football on the head - 150 by Tonye Solomon (Nigeria) ️⚽️
— Guinness World Records (@GWR) September 13, 2023
Don't look down 👀 pic.twitter.com/yeZAXe1CxH
ടോണി ചുക്വൂബുക്ക ഫ്രീസ്‌റ്റൈല്‍ അക്കാദമിയുടെ ഭാഗമാണ്. കിഡ് എച്ചെ, വിന്‍സെന്റ് ഒകേസി, വിക്ടര്‍ റിച്ചാര്‍ഡ് കിപ്പോ, കോണ്‍ഫിഡന്‍സ് കിപ്പോ തുടങ്ങിയ നിരവധി റെക്കോര്‍ഡ് പ്രതിഭകളെയും അക്കാദമി സൃഷ്ടിച്ചു, അവര്‍ സ്വന്തം പേരില്‍ നിരവധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.