വിവാഹ ചടങ്ങിനു ശേഷം നവവധുവിന്റെ സിലമ്പാട്ടം; വൈറലായി വീഡിയോ

തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ 22കാരി നിഷയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

Newlywed bride perform martial arts, Tamil Nadu, Silambattam, Tamil Nadu Bride performs martial arts viral video, Bride martial arts performance, self-defense awareness, Thoothukudi, viral video, ie malayalam

വിവാഹം എത്ര ഗംഭീരമാക്കാമോ അത്രയും ഗംഭീരമാക്കാൻ ശ്രമിക്കുന്നവരാണലോ നമ്മൾ. അതിനായി പാട്ടും ഡാൻസുമെല്ലാം വിവാഹ ചടങ്ങിൽ ഉൾപ്പെടുത്താറുണ്ട്. ചിലപ്പോൾ നവവധുവും വരനും ഡാൻസും പാട്ടുമായി കുടുംബക്കാരെയും സുഹൃത്തുക്കളെയും വിസ്മയിപ്പിച്ചെന്നും വരാം. എന്നാൽ അതിനു പകരം ഗുസ്തിയോ കരാട്ടയോ കുങ്ഫുവോ കാണിച്ചാണ് വിസ്മയിപ്പിക്കുന്നതെങ്കിലോ? അതെ, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ 22കാരി നിഷയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ വിവാഹ ചടങ്ങിനു ശേഷം സാരി ഇടുപ്പിൽ കുത്തി സിലമ്പാട്ടം എന്ന ആയോധനകലാ പ്രകടനം നടത്തുകയാണ് നിഷ. വാൾ ഉപയോഗിച്ചാണ് നിഷ കുടുംബാംഗങ്ങൾക്ക് മുന്നിൽ സിലമ്പാട്ടം കളിച്ചത്. നിരവധിപേരാണ് നിഷയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

“തമിഴ്‌നാട്ടിൽ നിന്നുള്ള ഈ റോക്ക്സ്റ്റാർ വധു അവളുടെ വിവാഹത്തിൽ പുരാതന ആയോധന നൃത്ത കല സിലാംബാം അവതരിപ്പിക്കുന്നത് കണ്ട് അമ്പരന്ന് ഇരിക്കുകയാണ്. നിഷ നിങ്ങൾ അനായാസമായി സ്റ്റീരിയോടൈപ്പുകളെ തകർക്കുന്നു, കൂടുതൽ പെൺകുട്ടികൾ സിലമ്പം പഠിക്കാൻ ഇത് പ്രചോദനമാകും” ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സഹു നിഷയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

Read Also: രാജവെമ്പാല കടിക്കുക എന്നാൽ സ്പീഡിൽ വരുന്ന ട്രെയിൻ ഇടിക്കുന്ന പോലെയാണ്; കൂട്ടുകാരന്റെ വിയോഗത്തിൽ വാവ സുരേഷ്

മൂന്ന് വർഷമായി ഈ ആയോധനകല അഭ്യസിക്കുന്നുണ്ടന്ന് നിഷ വാർത്താ ഏജൻസിയായ എഎൻഐ യോട് പറഞ്ഞു, സ്ത്രീകളെ സ്വയം പ്രതിരോധത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും ആയോധനകലയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വിവാഹ ശേഷം സിലമ്പാട്ടം നടത്തിയതെന്ന് നിഷ പറഞ്ഞു.

മുറച്ചെറുക്കനായ രാജ്‌കുമാർ മോസസാണ് നിഷയുടെ വരൻ. രാജ്‌കുമാറാണ് തന്നെ സിലമ്പാട്ടം പഠിപ്പിച്ചത് എന്ന് നിഷ പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Newlywed bride perform martial arts tamil nadu silambattam

Next Story
രാജവെമ്പാല കടിക്കുക എന്നാൽ സ്പീഡിൽ വരുന്ന ട്രെയിൻ ഇടിക്കുന്ന പോലെയാണ്; കൂട്ടുകാരന്റെ വിയോഗത്തിൽ വാവ സുരേഷ്
The moderation of comments is automated and not cleared manually by malayalam.indianexpress.com