scorecardresearch

Google Trends: ഇന്ത്യ- ന്യൂസിലാൻഡ് നിർണായക പോരാട്ടം; ഗൂഗിളിലും ആവേശം വാനോളം

രണ്ടാം മത്സരത്തിലെ തോൽവിക്കു പിന്നാലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയത്

രണ്ടാം മത്സരത്തിലെ തോൽവിക്കു പിന്നാലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയത്

author-image
Trends Desk
New Update
ind vs nz

ചിത്രം: എക്സ്/ബിസിസിഐ

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന പോരാട്ടം ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ആവേശകരമായി പുരോഗമിക്കുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ല് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെറിയ ബൗണ്ടറികളുള്ള ഇൻഡോറിലെ പിച്ചിൽ ചെറിയ സ്കോറിൽ ന്യൂസിലാൻഡിനെ പിടിച്ചു നിർത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

Advertisment

ന്യൂസിലാൻഡിനോടേറ്റ രണ്ടാം മത്സരത്തിലെ തോൽവിക്കു പിന്നാലെ ടീമില്‍ ഒരു മാറ്റവുമായാണ് മൂന്നാം മത്സരത്തിനിയി ഇന്ത്യ ഇറങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം അര്‍ഷ്ദീപ് സിങ്ങിനെയാണ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 15 ഓവറുകൾ പിന്നിടുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ്. ഹർഷിത് റാണ 2 വിക്കറ്റും അർഷ്ദീപ് ഒരു വിക്കറ്റും നേടി. ഡാരിൽ മിച്ചലും, ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിലുള്ളത്. ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ മത്സരം ആരംഭിച്ച ന്യൂസിലാൻഡിന് കനത്ത പ്രഹരമായിരുന്നു തുടക്കത്തിലേ ഇന്ത്യൻ ബൗളർമാർ ഏൽപ്പിച്ചത്.

Also Read: ദ ഹൺഡ്രഡ് 2026; സ്മൃതി മന്ദാനയെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്

ചിത്രം: ഗൂഗിൾ

അതേസമയം, മത്സരത്തിന്റെ ആവേശം ഗൂഗിളിലും നിറയുകയാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകളാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്സിലും ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ഒന്നാമതാണ്.

Read More: സിംഹാസനം തിരിച്ചുപിടിച്ച് 'കിംഗ്' കോലി; ഏകദിന റാങ്കിംഗിൽ വീണ്ടും ഒന്നാമൻ

Google Trends India Vs New Zealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: