/indian-express-malayalam/media/media_files/2025/12/30/happy-new-year-2026-wishes-greetings-fi-2025-12-30-16-48-03.jpg)
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. ഓരോ പുതുവർഷവും നമുക്ക് മുന്നിൽ പുതിയ പ്രതീക്ഷകളും സാധ്യതകളുമാണ് തുറന്നിടുന്നത്. കഴിഞ്ഞുപോയ വർഷത്തിലെ നേട്ടങ്ങളെയും പാഠങ്ങളെയും ഓർമ്മിച്ചുകൊണ്ട്, പുതിയൊരു പ്രഭാതത്തിലേക്ക് ഉണരുന്നത് പോലെയാണ് ഓരോ പുതുവർഷവും കടന്നുവരുന്നത്.
വര്‍ഷത്തിലെ ഏറ്റവും വലിയ ആഘോഷരാത്രിയ്ക്കായി ലോകമെങ്ങും തയ്യാറായി കഴിഞ്ഞു. പുതുവർഷ പിറവിക്കായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഗൂഗിളിൽ ട്രെൻഡായിരിക്കുകയാണ് 'ന്യൂ ഇയർ ഈവ്'. 11 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ന്യൂ ഇയർ ഈവ് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
/indian-express-malayalam/media/post_attachments/fd3d3ffd-3f7.png)
അതേസമയം, പുതുവർഷത്തെ വരവേൽക്കാൻ കേരളക്കരയാകെ ഫോർട്ട് കൊച്ചിയിലേക്ക് വരുമ്പോൾ തിരക്ക് കൊണ്ടുണ്ടാകുന്ന അപകടങ്ങളെ ഒഴിവാക്കാനായി കൊച്ചിൻ കാര്‍ണിവല്‍ വേദികളിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങൾക്കൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ഇക്കുറി കാര്‍ണിവല്‍ നടത്തുന്നത്.
Also Read: സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പുതുവത്സര ആശംസകൾ നേരാം
കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി കാർണിവലിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേയർ.
സുരക്ഷയാണ് ഏറ്റവും പ്രധാനം. കൊച്ചുകുട്ടികളെ കാർണിവലിന് കൊണ്ടുവരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പൊലീസ് വകുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മേയർ പറഞ്ഞു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചിൻ കാർണിവലിൻ്റെ പ്രധാന വേദി ആകും. കൂടാതെ വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സരാഘോഷങ്ങൾ നടക്കും.
Also Read: പുതുവർഷത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാം, ഈ മാറ്റങ്ങൾ കൊണ്ടുവരൂ
പൊലീസ് വിട്ടുവീഴ്ചകൾ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 28 ഇൻസ്പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിക്കും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
വൈപ്പിൻ ഭാഗത്തു നിന്നും റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ കഴിയുകയുള്ളു. വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കും.
Read More: പുത്തൻ പ്രതീക്ഷകളും തുടക്കങ്ങളുമായി മറ്റൊരു പുതുവർഷം കൂടി വരവായി; ഈ സുദിനത്തിൽ ഏവർക്കും ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us