/indian-express-malayalam/media/media_files/uploads/2023/06/Black-bear.png)
Source/ Instagram
നിങ്ങളൊരു ബീച്ചിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അങ്ങോട്ട് ഒരു കരടി നടന്നു വരുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ കേട്ടോളൂ ഇത് യഥാർത്ഥത്തിൽ ഉണ്ടായ ഒരു കാര്യമാണ്. ഫ്ളോറിഡയിലെ ബീച്ചിലെ സഞ്ചാരികൾക്കിടയിലേക്കാണ് കരടി നടന്നടുത്തത്.
പെൻസകോള സ്വദേശിയായ ജെനിഫർ മേജേഴ്സ് സ്മിത്താണ് തിരക്കേറിയ ബീച്ചിൽ കരടി പ്രത്യക്ഷപ്പെടുന്ന വീഡിയോ പങ്കുവച്ചത്. കരടിയെ കണ്ട് പരിഭ്രാന്തരാകുകയാണ് ബീച്ചിൽ നിൽക്കുന്ന ആളുകൾ.
"ഗൾഫ് കോസ്റ്റ് നീന്തി കടന്ന് ബീച്ചിലേക്കെത്തുന്ന കറുത്ത കരടിയെ ഇതാദ്യമായാണ് കാണുന്നത്," എന്നാണ് വീഡിയോ പങ്കുവച്ച് ജെനിഫർ കുറിച്ചത്."എന്റെ മാതാപിതാക്കളുടെ കാറിൽ കയറി മൂന്ന് കുപ്പി പെപ്സി കുടിച്ചതും ഇതു തന്നെയാണെന്ന് എനിക്കു തോന്നുന്നു. അവൻ അവധി ആഘോഷിക്കാൻ ബീച്ചിലെത്തിയതാണെന്ന് തോന്നുന്നു," ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
ബ്ലാക്ക് ബിയറുകളുടെ സാന്നിധ്യം ധാരാളമായുള്ള സ്ഥലമാണ് ഫ്ളോറിഡ. കണക്കുകൾ പ്രകാരം 4,050 ബ്ലാക്ക് ബിയറുകളാണ് സ്റ്റേറ്റിലുള്ളത്. ഇത്തരത്തിലുള്ള കരടികളെ കടൽ തീരങ്ങളിൽ കാണുന്നത് വളരെ സ്വാഭാവികമായ കാര്യമാണെന്നാണ് ചാർട്ടർ ബോട്ട് ക്യാപ്റ്റണായ ക്രിസ് കിർബി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us