തെരുവില്‍ അനാഥയായി കഴിഞ്ഞിരുന്ന വൃദ്ധയ്ക്ക് സഹായവുമായി മുംബൈ പൊലീസ്. മുംബൈ സ്വദേശി സോറു ബതേനയാണ് ഓര്‍മ്മ നഷ്ടപ്പെട്ട് തെരുവില്‍ കഴിഞ്ഞിരുന്ന വൃദ്ധയായ സ്ത്രീയെ മുംബൈ പൊലീസില്‍ ഏല്‍പ്പിച്ചത്. താന്‍ എവിടെയാണ് താമസിച്ചിരുന്നതെന്ന് പോലും പ്രായമായ ആ സ്ത്രീയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. എന്നാല്‍, മുംബൈ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വെറും പത്ത് മിനിറ്റ് കൊണ്ട് വൃദ്ധയുടെ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചു. മുംബൈ പൊലീസിന്റെ ഇടപെടലിന് സോഷ്യല്‍ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്.
Found an old lady sitting on 11th Rd Khar who could not remember where she lived
Took her to Khar Police Station Within 10 minutes they traced her to Mira Rd & called her son to collect her (she was missing since 2 days)
Thank You @MumbaiPolice you'll are incredibly efficient pic.twitter.com/0GoTH1o1Un
— Zoru Bhathena (@zoru75) March 3, 2019
Loved ones should never be far for too long! //t.co/BV5qsQwEhU
— Mumbai Police (@MumbaiPolice) March 5, 2019
സംഭവത്തെ കുറിച്ച് സോറു ബതേന ട്വിറ്ററില്‍ പങ്കുവെച്ചത് ഇങ്ങനെ; ‘ഖാറിലെ 11-ാം നമ്പര്‍ റോഡിലാണ് വൃദ്ധയായ സ്ത്രീയെ കാണുന്നത്. എവിടെയാണ് താമസിച്ചിരുന്നതെന്ന് പോലും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത സ്ത്രീയെ ഉടന്‍ തന്നെ മുംബൈയിലെ ഖാറിലുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച് പത്ത് മിനിറ്റ് കൊണ്ട് സ്ത്രീയുടെ മകനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചു. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു’.
This is beautiful. I have members of my family dealing with failing memories and it's a constant source of worry. Thank you for this ray of hope, @MumbaiPolice. I'm sure the son must be deeply grateful. //t.co/Eq6efyic9g
— VISHAL DADLANI (@VishalDadlani) March 4, 2019
Great job zoru bhai //t.co/30RmG8N05x
— Kiran Patil (@kiranppat) March 4, 2019
Very good work… Most of the time people are so busy they won't see these things. God bless you //t.co/L9c15KQ2UP
— Srinivas (@olaprexa) March 4, 2019
മുംബൈ പൊലീസിന്റെ ഇടപെടലിന് നന്ദി പറഞ്ഞുകൊണ്ടാണ് സോറു ട്വീറ്റ് പങ്കുവെച്ചത്. മിനിറ്റുകള്‍ക്കം ട്വീറ്റ് വൈറലായി. മുംബൈ പൊലീസിന്റെ ഇടപെടലിന് കയ്യടിയുമായി നിരവധി പേര് രംഗത്തെത്തി. ‘പ്രിയപ്പെട്ടവര്‍ ഒരുപാട് സമയത്തേക്ക് അകലങ്ങളിലായിരിക്കരുത്’ എന്ന കുറിപ്പോടെ സോറു ബതേനയുടെ ട്വീറ്റ് മുംബൈ പൊലീസും റിട്വീറ്റ് ചെയ്തു. മുംബൈ പൊലീസിന്റെ ഇടപെടലിന് നന്ദി പറഞ്ഞ് സംഗീത സംവിധായകന് വിശാല്‍ ഡഡ്ലാനിയും പോസ്റ്റ് പങ്കുവച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook