സിസിടിവി ക്യാമറയിൽ പതിഞ്ഞത് അന്യഗ്രഹ ജീവിയോ? തലപുകഞ്ഞ് സോഷ്യൽ ലോകം

ആദ്യം വീടിന്റെ മുൻവാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അദ്ഭുത ജീവി നടന്നുവന്നത്

cctv footage, ie malayalam

യുഎസിലെ ഒരു വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നീണ്ട ചെവികളും വളഞ്ഞ കാലുകളുമുളള ജീവി ഓടി നീങ്ങുന്നതാണ് ദൃശ്യം. സിസിടിവിയിൽ പതിഞ്ഞ അദ്ഭുത ജീവി ഏതാണെന്ന് ചിന്തിച്ച് തല പുകയ്ക്കുകയാണ് ഇപ്പോൾ സോഷ്യൽ ലോകം.

”ഞായറാഴ്ച രാവിലെ ഉണർന്നെണീറ്റ് ക്യാമറയിൽ നോക്കിയപ്പോഴാണ് ഞാൻ ഈ ദൃശ്യങ്ങൾ കണ്ടത്. ഞാൻ അതിശയിച്ചുപോയി. ആദ്യം വീടിന്റെ മുൻവാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അദ്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളിൽ എന്തോ കാരണത്താൽ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ല,” ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചുകൊണ്ട് വിവിയൻ ഗോമസ് കുറിച്ചു.

നിമിഷങ്ങൾക്കുളളിലാണ് വീഡിയോ വൈറലായത്. 4.9 മില്യനിലധികം പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ക്യാമറയിൽ പതിഞ്ഞ അദ്ഭുത ജീവിയെക്കുറിച്ചാണ് എല്ലാവർക്കും അറിയാനുളളത്. ചിലർ ഇതൊരു അന്യഗ്രഹ ജീവിയെന്നാണ് അഭിപ്രായപ്പെട്ടത്.

ഹാരി പോട്ടർ സിനിമാ പ്രേമികൾ അതിലെ ഒരു കഥാപാത്രമായ ഡോബിയാണ് ഇതെന്നാണ് കമന്റ് ചെയ്തത്. പിന്നാലെ #DobbyTheHouseElf എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Netizens left confused after home surveillance video goes viral

Next Story
വീണ്ടും ഇന്ത്യ-പാക് പോരാട്ടം, വീണ്ടുമൊരു മോക്കാ-മോക്കാ പരസ്യം; ചീറ്റിപ്പോയെന്ന് സോഷ്യല്‍ ലോകംCricket World Cup, ക്രിക്കറ്റ് ലോകകപ്പ് 2019, mauka mauka ad, മോക്കാ മോക്കാ പരസ്യം, India v/s Pakistan, ഇന്ത്യ- പാക്കിസ്ഥാന്‍,Advertisement, പരസ്യം, Viral Video, വൈറല്‍ വീഡിയോ, Social Media, സോഷ്യല്‍മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com