കായിക ഇനങ്ങളില്‍ ഏതിലാണെങ്കിലും മികവിലേക്ക് ഉയരാന്‍ കഠിനമായ പരിശീലനം ആവശ്യമാണ്. അനായസമായി കൈകാര്യം ചെയ്യണമെങ്കില്‍ വര്‍ഷങ്ങളുടെ അധ്വാനവും ആവശ്യമാണ്. അത്തരത്തില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അത്ഭുതം തീര്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ കണ്ണിലും ഉടക്കി.
പെണ്‍കുട്ടിയുടെ വീഡിയോ മന്ത്രി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഹെലികോപ്റ്റര്‍ ഷോട്ടാണ് നിങ്ങള്‍ക്കൊ, എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.4
ഓരോ പന്തുകളില്‍ വളരെ അനായാസം ഷോട്ടുകള്‍ പായിക്കുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. കാലുകളുടെ നീക്കവും ഷോട്ടുകളുടെ കൃത്യതയുമെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെയാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കഴിഞ്ഞ വ്യാഴാഴ്ച മന്ത്രി പങ്കുവച്ച വീഡിയോ മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. നെറ്റിസണ്‍സും കുട്ടിയുടെ മികവില്‍ അത്ഭുതപ്പെട്ടു. കുട്ടിക്ക് ആശംസകളും ചിലര്‍ കമന്റിലൂടെ നേര്‍ന്നിട്ടുണ്ട്.