വെളളത്തിൽ വീഴാതെ കൊച്ചു കുട്ടിയുടെ രക്ഷകനായ നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 16 സെക്കൻഡ് ദൈർഘ്യമുളളതാണ് വീഡിയോ.

കളിക്കിടയിൽ തന്റെ ബോൾ വെളളത്തിലേക്കു വീണതു കണ്ട കുട്ടി അതെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കവേയാണ് നായ രക്ഷകനായെത്തിയത്. നദിയിലേക്ക് ഇറങ്ങാനായി നടന്നുപോയ കുഞ്ഞു ബാലികയെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് പുറകിലേക്ക് തളളിയിടുകയും, തുടർന്ന് വെളളത്തിൽ വീണുകിടന്ന ബോൾ കടിച്ചെടുത്ത് കരയിലേക്ക് കൊണ്ടുവരുന്നതുമാണ് വീഡിയോ. നദിയിൽനിന്നും അകലെ സുരക്ഷിത സ്ഥാനത്തേക്ക് കുഞ്ഞിനെ എത്തിച്ചശേഷമാണ് നായ ബോളെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങിയത്.

നാലു മില്യനിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം കുഞ്ഞു ബാലികയെ രക്ഷിച്ച നായയെ അഭിനന്ദിക്കുകയാണ്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook