Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

എന്റെ സ്റ്റേറ്റ് കേരളം, സി എം വിജയൻ; നസ്രിയയുടെ ക്യൂട്ട് വീഡിയോ

നസ്രിയയെ പോലെ തന്നെ ക്യൂട്ടായ ഈ ഡബ്സ്മാഷ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Nazriya, നസ്രിയ, Nazriya Nazim, നസ്രിയ നസീം, Nazriya photo, ഇൻസ്റ്റഗ്രാം

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ടായ നടി ആരെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ കാണൂ. നസ്രിയ നസീം. ഏറെ ചെറുപ്പത്തിൽ സിനിമയിൽ വന്നു, ബാലതാരമായി പിന്നെ നായികയായി. ഇപ്പോഴും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ.

ഇപ്പോഴിതാ, നസ്രിയയുടെ ഒരു വീഡിയോ​ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. “എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? എന്റെ ഡാൻസ് കഥകളിയാണോ? എനിക്ക് നീ വേണോ?,” എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്മാഷ് ചെയ്യുകയാണ് നസ്രിയ വീഡിയോയിൽ. ഇതേത് പശ്ചാത്തലത്തിൽ നിന്നുള്ള വീഡിയോ ആണ് എന്നറിയില്ല. മലയാളം കോമഡീസ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിംഗിൽ നിന്നും ഷെയർ ചെയ്ത വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

View this post on Instagram

FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post. Just send a message or leave a comment here, I will remove this post myself. Thank you FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #Malayalamcomedy #kerala #Kochi #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash #karikku #buttabomma #maaman #maamanodeonnumthonnalle

A post shared by Malayalam (@malayalamcomedyy) on

കോവിഡ് കാലം സിനിമാവ്യവസായത്തെയും പ്രതിസന്ധിയിലാക്കിയതിനാൽ ഷൂട്ടിങ് തിരക്കുകളിൽ നിന്നും സിനിമാചർച്ചകളിൽ നിന്നും അകന്ന് വീടുകളിൽ കഴിയുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്താൻ ശ്രമിക്കുകയാണ് താരങ്ങളെല്ലാം തന്നെ. തന്റെ വിശേഷങ്ങളും വളർത്തുനായ ഓറിയോയുടെ ചിത്രങ്ങളുമെല്ലാം നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന്റെ പ്രിന്റുള്ള ഒരു ഷർട്ടിട്ട് മിക്കി മൗസ് സ്റ്റൈലിൽ മുടിയും കെട്ടി സ്മാർട്ട് ഗേളായി നിൽക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Read More: നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി ഷാനു; ഫഹദിനോട് നസ്രിയ

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ദിവസങ്ങൾക്ക് മുൻപായിരുന്നു നടനും നസ്രിയയുടെ ഭർത്താവുമായ ഫഹദ് ഫാസിലിന്റെ ജന്മദിനം. ഫഹദിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു നസ്രിയ പങ്കുവച്ചത്.

“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അല്ലേൽ ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ എല്ലാം കാണില്ലായിരുന്നോ.) പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നായിരുന്നു നസ്രിയ കുറിച്ചത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Nazriya funny cute video instagram viral

Next Story
‘കാല് കാണിക്കുന്ന പടം ഇടുന്നില്ലേ?’ അശ്വതിയുടെ കലക്കൻ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com