ആരാധാകര്‍ ഏറെ കാത്തിരുന്ന വിവഹാമായിരുന്നു സൂപ്പര്‍ താരം നയന്‍താരയുടേയും സംവിധായകന്‍ വിഘ്നേഷ് ശിവന്റേയും വിവാഹം. വിവാഹ ദിനത്തില്‍ നയന്‍താര ധരിച്ച റെഡ് ലെഹങ്കയും റെഡ് സാരിയും ഒത്തുചേർന്ന വസ്ത്രം ആരാധകരുടെ മനം കവര്‍ന്നിരുന്നു. മോണിക്ക ഷാ ഡിസൈൻ ചെയ്ത വെർമില്യൻ റെഡ്ഡിലുള്ള ഹാൻഡ്ക്രാഫ്റ്റഡ് സാരിയായിരുന്നു നയൻതാരയുടേത്. ഹൊയ്സള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നു പ്രചോദനം ഉൾകൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയിൽ ചെയ്തത്.
എന്നാല്‍ നയന്‍താരയുടെ വിവാഹ വസ്ത്രവും മേക്കപ്പുമെല്ലാം പുനാരവിഷ്കരിച്ച് കയ്യടി മേടിച്ചിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ വിജില്‍. നയന്‍താരയുടേതിന് സമാനമായ വസ്ത്രവും ആഭരണങ്ങളുമൊക്കെയാണ് വിജില്‍ പുനരാവിഷ്കരണത്തിനായി തിരഞ്ഞെടുത്തത്. അഞ്ജലി അനില്‍ എന്ന മോഡലിനെയാണ് വിജില്‍ നയന്‍താരയുടെ വിവാഹ ലൂക്കില്‍ അണിയിച്ചൊരുക്കിയത്. നയന്‍താരയെ മേക്കപ്പ് ചെയ്യണമെന്ന ആഗ്രഹം വിജിലിനുണ്ട്, എന്നാല്‍ അത് ഇതുവരെ സാധിച്ചിട്ടില്ല.
“നയന്‍താരയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ അവരെ മേക്കപ്പ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിന് ഇതുവരെ പറ്റിയില്ല. അപ്പോഴാണ് വെഡിങ് ലുക്ക് പുനരാവിഷ്കരിക്കാമെന്നൊരു ആശയം വന്നത്. പിറ്റെ ദിവസം മുതല്‍ ഒരുപാട് അന്വേഷിച്ചു, വസ്ത്രത്തിനായും ആഭരണങ്ങള്‍ക്കായും. സാമ്യമുള്ള തുണിയാണ് ലഭിച്ചത്. അതിനെ പിന്നീട് മാറ്റിയെടുക്കുകയായിരുന്നു. ആഭരണങ്ങളും സാമ്യമുള്ളവ തിരഞ്ഞെടുക്കുകയായിരുന്നു,” വിജില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
“നയന്‍താരയുമായ ഏകദേശ സാമ്യമുള്ള ഒരാളില്‍ മാത്രമെ ഇത് ചെയ്യാനാകു എന്ന് തോന്നിയിരുന്നു. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു കുട്ടിയില്‍ ചെയ്തിരുന്നു. അന്നെ എല്ലാവരും പറഞ്ഞിരുന്നു ആ കുട്ടിക്ക് നയന്‍താരയുടെ ചെറിയ സാമ്യമുണ്ടെന്ന്. അങ്ങനെ ആ കുട്ടിയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂരിലെ നമ്മുടെ തന്നെ സ്റ്റുഡിയോയില്‍ വച്ചാണ് വെഡിങ് ലുക്ക് പുനരാവിഷ്കരിച്ചത്,” വിജില്‍ കൂട്ടിച്ചേര്‍ത്തു.
Also Read: റെഡ് സാരിയിൽ രാജകുമാരിയെപ്പോലെ നയൻതാര; വിവാഹ വസ്ത്രത്തിന്റെ പ്രത്യേകതകൾ