scorecardresearch
Latest News

സുന്ദരൻ അപ്പൂപ്പനൊപ്പം നവ്യയുടെ സെൽഫി; വിഡിയോ വൈറൽ

നവ്യയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാൻ തയ്യാറായി നിൽക്കുന്ന അപ്പൂപ്പൻ അമ്മൂമ്മയെ കൂടി വിളിക്കട്ടേയെന്നു ചോദിക്കുന്നു

സുന്ദരൻ അപ്പൂപ്പനൊപ്പം നവ്യയുടെ സെൽഫി; വിഡിയോ വൈറൽ

സിനിമയിൽനിന്നും വിട്ടു നിൽക്കുകയാണെങ്കിലും നവ്യ നായരെ മലയാളികൾ ആരും മറക്കില്ല. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറി.

നവ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സുന്ദരനായ ഒരു അപ്പൂപ്പനൊത്തുളളതാണ് നവ്യയുടെ വിഡിയോ. നവ്യയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാൻ തയ്യാറായി നിൽക്കുന്ന അപ്പൂപ്പൻ അമ്മൂമ്മയെ കൂടി വിളിക്കട്ടേയെന്നു ചോദിക്കുന്നു. ഇതുകേട്ട നവ്യ വേണ്ട അപ്പൂപ്പൻ മാത്രം മതി, സുന്ദരന്മാരുടെ കൂടെ മാത്രമേ ഞാൻ ഫോട്ടോ എടുക്കാറുളളൂവെന്ന് പറയുന്നു. ഇത് കേട്ട് അപ്പൂപ്പൻ പൊട്ടിച്ചിരിക്കുന്നതാണ് വിഡിയോ.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം നാലു ലക്ഷത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Navya nair selfie video with old age man video viral