scorecardresearch

‘ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്;’ ആരാധികയുടെ ട്രോളിന് കയ്യടിച്ച് നവ്യ

മകൻ സായിയെ സ്‌കൂളിൽ കൊണ്ടുപോയി ആകാൻ നേരമെടുത്ത ചിത്രം നവ്യ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അത് സംബന്ധിച്ച മാധ്യമ വാർത്തയ്ക്ക് കീഴിൽ വന്ന ട്രോൾ കമന്റാണ് നവ്യ പങ്കുവച്ചത്

Navya Nair, Troll

സോഷ്യൽ മീഡിയയിൽ കമന്റുകളിലും ചില ട്രോളുകൾ പ്രത്യക്ഷപ്പെടാറുണ്ട്. വാർത്തകൾക്ക് താഴെയും പ്രമുഖരുടെ പോസ്റ്റുകൾക്ക് താഴെയുമാണ് ഇവ കൂടുതൽ കാണുക. ഇപ്പോഴിതാ അങ്ങനെ ഒരു ട്രോളിന് കയ്യടിക്കുകയാണ് നടി നവ്യ നായർ.

സ്‌കൂൾ തുറന്ന ഇന്ന്, രാവിലെ മകൻ സായിയെ സ്‌കൂളിൽ കൊണ്ടുപോയി ആകാൻ നേരമെടുത്ത ചിത്രം നവ്യ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അത് സംബന്ധിച്ച മാധ്യമ വാർത്തയ്ക്ക് കീഴിൽ വന്ന ട്രോൾ കമന്റിനാണ് കയ്യടി.

“ഇത് ഇഷ്ടപ്പെട്ടു, സെൽഫ് ട്രോളാണ്, എങ്കിലും കൊള്ളാം, പൊളിച്ചു” എന്നാണ് ട്രോളത്തിയെ ടാഗ് ചെയ്ത് നവ്യ കുറിച്ചത്. കമന്റിന്റെ സ്ക്രീൻഷോട്ടും നവ്യ പങ്കുവച്ചിട്ടുണ്ട്.

‘മകനെ സ്കൂളിലാക്കാൻ നേരിട്ടെത്തി നവ്യ’ എന്ന മനോരമയുടെ വാർത്തയ്ക്ക് താഴെയാണ് കമന്റ് വന്നത്. “ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ് പതിവ്. ഇപ്പോ കൊറിയർ ചെയ്ത് വന്നേ ഉള്ളു, ഇനി സ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് തിരിച്ചു അയക്കും, അപ്പോൾ പോയി ഒപ്പിട്ട് കൈപ്പറ്റണം” എന്നായിരുന്നു അഞ്ജലി എന്നയാളുടെയാണ് കമന്റ്.

രസകരമായ നിരവധി കമന്റുകളാണ് വാർത്തയ്ക്ക് താഴെ വന്നത്. എന്നാൽ ഈ കമന്റിന് ആയിരത്തിലധികം ലൈക്ക് ലഭിക്കുകയും ഒരുപാട് ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മകനൊപ്പം കൊച്ചിയിലാണ് നവ്യ ഇപ്പോൾ താമസം. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് നവ്യ.അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയിരിക്കുന്നത്.

നവ്യ നായികയായി എത്തിയ ‘ഒരുത്തി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് നവ്യ ചിത്രത്തിൽ കാഴ്ച വച്ചത്. അസാധാരണമായ സാഹചര്യത്തിൽ പെട്ടുപോവുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണ് ‘ഒരുത്തീ’ പറഞ്ഞത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ, കെപിഎസി ലളിത, സൈജു കുറുപ്പ്, മുകുന്ദൻ തുടങ്ങി പ്രഗത്ഭരായ ഒരു താരനിര തന്നെ അണിനിരന്നിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Navya nair congratulates the person who trolled her