scorecardresearch

Latest News

ആറു മാസത്തിനുശേഷം ഭൂമിയിലെത്തിയ ബഹിരാകാശ യാത്രികൻ നടക്കാൻ മറന്നു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ 197 ദിവസങ്ങൾ ചെലവഴിച്ചശേഷമാണ് ഭൂമിയിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും അദ്ദേഹം നടക്കുന്നത് എങ്ങനെയാണെന്ന് മറന്നിരുന്നു

മൂന്നു മാസത്തിലധികം ബഹിരാകാശത്ത് ചെലവിട്ടശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികൻ നടക്കാൻ പെടാപാടു പെട്ടു. ബഹിരാകാശ യാത്രികൻ എ.ജെ.ഫ്യൂസ്റ്റൽ 197 ദിവസങ്ങൾ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ചെലവഴിച്ചശേഷമാണ് ഭൂമിയിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും അദ്ദേഹം നടക്കുന്നത് എങ്ങനെയാണെന്ന് മറന്നിരുന്നു.

ഭൂഗുരുത്വത്തിൽ അദ്ദേഹത്തിന് നടക്കാൻ പ്രയാസമായിരുന്നു. ഒരടി പോലും മുന്നോട്ടു വയ്ക്കാൻ അദ്ദേഹം പ്രയാസപ്പെട്ടു. ഒക്ടോബർ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോഴാണ് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

വീഡിയോ കണ്ടവരെല്ലം ഫ്യൂസ്റ്റലിന് പെട്ടെന്ന് നടക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Nasa astronaut walks earth 197 days

Best of Express