scorecardresearch

ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കൊമ്പന്‍;രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വൈറലായി വീഡിയോ

കൊമ്പന്‍ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് വീഡിയോയിലുള്ളത്

ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കൊമ്പന്‍;രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വൈറലായി വീഡിയോ

ന്യൂഡല്‍ഹി: വന്യജീവി പ്രേമികള്‍ക്കും സാഹസിക യാത്രക്കാര്‍ക്കും വനത്തിലൂടെയുള്ള യാത്ര ഏറെ ഇഷ്ടമാണ്. യാത്രയില്‍ മൃഗങ്ങളെ കാണുന്നത് അല്ലെങ്കില്‍ അവയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നത് എല്ലാം യാത്രയില്‍ അവര്‍ക്ക് ആവേശം പകരുന്നു. എന്നാല്‍ യാത്രയില്‍ വന്യമൃഗങ്ങള്‍ വാഹനത്തിന് നേരെ പാഞ്ഞടുത്താല്‍ സ്ഥിതി മാറും. ഇത്തരത്തിലുള്ള ഒരു സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുയാണ്.

രോഷാകുലനായ ഒരു കൊമ്പന്‍ വിനോദ യാത്രക്കാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് വീഡിയോയിലുള്ളത്.ആന ജീപ്പില്‍ പലതവണ ഇടിക്കുമ്പോള്‍ ഡ്രൈവര്‍ മനഃസാന്നിധ്യം കൈവിടാതെ 100 അടിയോളം തോന്നിക്കുന്ന ദൂരം വാഹനം പിന്നോട്ട് അതിവേഗം എടുക്കുന്നതും കാണാം. ഞെട്ടിപ്പിക്കുന്ന കുറച്ച് മിന്നിറ്റുകള്‍ക്ക് ശേഷം വാഹനത്തിലുള്ള വിനോദസഞ്ചാരികള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നതും ആന മറ്റൊരു വശത്തേക്ക് തിരിയുന്നതും കാണാം.

ഈ ദൃശ്യം ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു സാമൂഹ്യമാധ്യമത്തില്‍ പങ്കിട്ടിരുന്നു. ”ഇത് കബനിയിലാണെന്ന് തോന്നുന്നു! ഡ്രൈവര്‍ക്ക് കൈയ്യടിക്കുന്നു. സാഹചര്യം സമചിത്തതോയോടെ കൈകാര്യം ചെയ്തതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സുഹൃത്ത് പങ്കിട്ടതാണിതെന്നും അവര്‍ കുറിച്ചു. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ ഇതുവരെ 2.5 ലക്ഷത്തിലധികം പേര്‍ കണ്ടു.

”മൃഗങ്ങളുടെ പ്രദേശം കയ്യേറുമ്പോള്‍ എല്ലായ്‌പ്പോഴും മാരകമായേക്കാവുന്ന ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കും. അവര്‍ മനുഷ്യരുടെ പ്രദേശം അതിക്രമിച്ചുകയറുന്നില്ല, പക്ഷേ നമ്മള്‍ എല്ലായ്‌പ്പോഴും ഇത് ചെയ്യുന്നു. അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല” വീഡിയോക്ക് ലഭിച്ച ഒരു കമന്റ് ഇതായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Narrow escape for tourists on safari as elephant charges towards jeep