Lok Sabha Election 2019 results: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ സോഷ്യല്‍മീഡിയയിലും ചര്‍ച്ചകൾ മുറുകുകയാണ്. കേന്ദ്രത്തില്‍ ബിജെപി മികച്ച നേട്ടം കൊയ്തതോടെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മിക്ക ട്രോളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ളവയാണ്. രാഹുല്‍ ഗാന്ധിക്കെതിരായ പരിഹാസ ട്രോളുകളുമുണ്ട് കൂട്ടത്തിൽ.

ബിജെപിയുടെ വിജയത്തിന് അപ്പുറം മോദിയെ രാജ്യം അംഗീകരിച്ചതിന് തെളിവാണ് ഇതെന്നാണ് സോഷ്യല്‍മീഡിയയിലെ സംസാരം. അതേസമയം ബിജെപിക്ക് കേരളത്തില്‍ ഇനിയും നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിനേയും ട്രോളുകളിലൂടെ പരിഹസിക്കുന്നുണ്ട്. അതേസമയം കേരളത്തിലും പുറത്തും ദയനീയ പ്രകടനം കാഴ്ച വെച്ച ഇടതുപക്ഷത്തിനും രൂക്ഷമായ പരിഹാസങ്ങളാണ് നേരിടേണ്ടി വരുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപിയെ തിരസ്കരിച്ചതും ട്രോളുകള്‍ക്ക് വിഷയമായി.

543 അംഗങ്ങളുളള ലോക്സഭയില്‍ എന്‍ഡിഎ ഇപ്പോള്‍ 347 സീറ്റുകളോടെ മുന്നേറുകയാണ്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി കൈവരിച്ചത്.

Read More: ‘പിണറായി ഗൊര്‍ബച്ചേവ്’; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Read More: Lok Sabha Election Results 2019 Kerala: സെഞ്ചുറി അടിച്ചു, പക്ഷെ ടീം തോറ്റു: ശശി തരൂര്‍

പഞ്ചാബില്‍ നിന്നും കേരളത്തില്‍ നിന്നും മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്തയുളളത്. മധ്യപ്രദേശില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉളളത്. രാജസ്ഥാനില്‍ ഒരൊറ്റ സീറ്റില്‍ പോലും മുമ്പിലല്ല. ചത്തീസ്‌ഗഡില്‍ രണ്ട് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ നേട്ടം കൈവരിച്ചെങ്കിലും അമേഠിയില്‍ പിന്നിലാണ്.

പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ​യും ല​ഭി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. 54 അം​ഗ​ങ്ങ​ളു​ള്ള അം​ഗീ​കൃ​ത പാ​ര്‍​ട്ടി​ക്കാ​ണ് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കു​ക. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന് 52 സീ​റ്റി​ൽ​മാ​ത്ര​മാ​ണ് ഇ​തു​വ​രെ മു​ന്നി​ട്ട് നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 2014ലും ​ഇ​താ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥി​തി. 44 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു ലോ​ക്‌​സ​ഭ​യി​ൽ അ​ന്ന് കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook