തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വോട്ടർമാർ സ്ഥാനാർഥികളുടെ കാൽ തൊട്ട് വന്ദിക്കുകയും അതേക്കുറിച്ചുളള വിവാദങ്ങളുമെല്ലാം ഒന്ന് കെട്ടടങ്ങി വരുമ്പോൾ ഇതാ മറ്റൊരു സ്ഥാനാർഥിയുടെ കാൽ​തൊട്ട് വന്ദിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ നരേന്ദ്രമോദി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് നിന്നുള്ള എൻഡിഎ സ്ഥാനാർഥി പി.നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും.

പൊതുവേദിയിൽ വച്ചാണ് മോദി നസീമയുടെ കാൽ തൊട്ട് വന്ദിച്ചത്. നരേന്ദ്രമോദിയുടെ ആദ്യ പൊതുപരിപാടി ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്നിരുന്നു. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയെയും കാണാം. ഈ വിഡിയോ ഇപ്പോൾ ബിജെപി സൈബർ ഗ്രൂപ്പുകളിൽ ൈവറലാവുകയാണ്.

എൻഡി‌എ മുന്നണിയില്‍ മത്സരിക്കുന്ന ഏക മുസ്‍ലിം വനിതയാണ് പി.നസീമ. എഐഎഡിഎംകെ സ്ഥാനാര്‍ഥിയായാണ് നസീമ മണ്ണാര്‍ക്കാട് നിന്ന് ജനവിധി തേടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook