/indian-express-malayalam/media/media_files/uploads/2023/06/viral-video-4.jpg)
നഞ്ചിയമ്മയുടെ ഗാനത്തിന് പുതിയ വേർഷനുമായി യുവാവ്, Photo: Trends Desk/ IE Malayalam
മലയാളികൾ ഏറെ പാടി നടന്ന ഗാനമാണ് അയ്യപ്പനും കോശി എന്ന ചിത്രത്തിന്റെ 'കളക്കാത്ത സന്ദനമേറെ' എന്ന ഗാനം. 2022ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഇതേ ഗാനത്തിലൂടെ നഞ്ചിയമ്മ സ്വന്തമാക്കി. ട്രൈബൽ ഫോക്ക് സോങ്ങ് ടച്ചിൽ ഒരുങ്ങിയ ഈ ഗാനം ഒരു ക്ലബ് സോങ്ങാക്കിയാൽ എങ്ങനെയുണ്ടാകും? നാടൻ വൈബിൽ പാടി നടന്ന ഗാനത്തിന് വേറിട്ടൊരു അനുഭവം സമ്മാനിച്ചത് ഡിയോറഞ്ച് എന്ന സംഗീജ്ഞനാണ്.
'ഞാൻ മിക്സ് ചെയ്തതിൽ വച്ച് ഏറ്റവും കഠിനമേറിയ ഗാനം' എന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. ഡി ജെ നൈറ്റുകൾക്കും മറ്റും ഉപയോഗിക്കാൻ കളക്കാത്തയുടെ ഈ പുതിയ വേർഷൻ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. താരങ്ങളായ സുപ്രിയ മേനോൻ, റിമ കല്ലിങ്കൽ എന്നിവർ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഗാനത്തിന്റെ മുഴുവൻ വേർഷനും പങ്കുവയ്ക്കാനാണ് നെറ്റിസൺസ് പറയുന്നത്.
ബോളിവുഡ് എന്ന ഹാഷ്ടാഗോടെയാണ് ഡിയോറഞ്ച് വീഡിയോ ഷെയർ ചെയ്തത്. എന്നാൽ ഇതൊരു ബോളിവുഡ് ഗാനമല്ല മലയാളം ചിത്രത്തിലേതാണെന്ന വാദങ്ങളും കമന്റ് ബോക്സിൽ ഉയർന്നു കേൾക്കുന്നുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഒൻപതു ലക്ഷം ലൈക്കുകൾ സ്വന്തമാക്കി.
സച്ചി സംവിധാനം ചെയ്ത"അയ്യപ്പനും കോശിയും " യിലെ "കളക്കാത്ത സന്ദനമേറെ" എന്ന ഗാനമാണ് നഞ്ചിയമ്മയിലെ ഗായികയെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത്.അട്ടപ്പാടിയിൽ നിന്നു വിഞ്ജാൻ ഭവനിലേക്കുള്ള ഈ 64 ക്കാരിയുടെ യാത്രയിൽ സച്ചി എന്ന സംവിധായൻ വഹിച്ച പങ്കു വളരെ വലുതാണ്. താൻ സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും ' എന്ന ചിത്രം ദേശിയ തലത്തിൽ അംഗീകാരങ്ങൾ നേടിയപ്പോൾ അതു കാണാനും അനുഭവിക്കാനും സച്ചി ഇന്ന് ഈ ലോകത്തില്ല.
മലയാള പിന്നണി ഗാനലോകത്തിന് വൈകി കിട്ടിയ നഞ്ചിയമ്മ എന്ന ഗായിക ഇപ്പോൾ സ്റ്റേജ് ഷോകളൊക്കെയായി തിരക്കിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us