scorecardresearch

'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ

ഗുരുവായൂരപ്പനായി നടൻ അരവിന്ദ് ആകാശിനെയും വീഡിയോയിൽ കാണാം

ഗുരുവായൂരപ്പനായി നടൻ അരവിന്ദ് ആകാശിനെയും വീഡിയോയിൽ കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nandhanam

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

പൃഥ്വിരാജ്, നവ്യ നായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു 2002 ൽ പുറത്തിറങ്ങിയ 'നന്ദനം'. നന്ദനത്തിലെ ബാലാമണിയും മനുവും ഉണ്ണിയമ്മയുമെല്ലാം ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. വർഷങ്ങൾക്കിപ്പുറം അമ്പലപ്പാട്ട് തറവാട്ടിലെ കാഴ്ചകൾ സിനിമ പ്രേമികളിലേക്കെത്തിക്കുന്ന ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

വിവാഹ ശേഷമുള്ള ബാലാമണിയുടെയും മനുവിന്റെയും ജീവിതവും ഇരുവരും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതുമെല്ലാം ആണ് എഐ മനോഹരമായി സൃഷ്ടിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ കുമ്പിടിയെയും ഇന്നസെന്റെന്റെ കഥാപാത്രമായ കേശവൻ നായരെയുമെല്ലാം വീഡിയോയിൽ കാണിച്ചുപോകുന്നുണ്ട്.

Also Read: കാഴ്ചക്കാരെ കരയിപ്പിച്ച് പെൻഗ്വിൻ; എന്താണ് ഇൻസ്റ്റഗ്രാമിൽ വൈറലാവുന്ന ഈ വീഡിയോയ്ക്ക് പിന്നിലെ കഥ?

നടൻ അരവിന്ദ് ആകാശിനെ വീണ്ടും ഗുരുവായൂരപ്പനായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "signature_by_aanand" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. "ബാലമണിയുടെയും മനുവിൻ്റെയും കൊച്ചുലോകത്തേക്ക് ഒരിക്കൽ കൂടെ. ഗുരുവായൂരപ്പൻ്റെ നടയിൽവെച്ച് ഒന്നായവർ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു..." എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Also Read: കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ

പ്രിയ കഥാപാത്രങ്ങളെ ഒരിക്കൽക്കൂടി കാണാനായ കൗതുകത്തിലാണ് പലരും. രസകരമായ നിരവധി കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്. "ഇവര് അപ്പോൾ അമേരിക്കയിൽ പോയില്ലേ?" എന്നാണ് കമന്റ് ബോക്സിൽ ഒരാൾ ചോദിച്ചത്. അതേസമയം, ഇരുവരും വെക്കേഷന് നാട്ടിലെത്തിയതാണെന്നും കമന്റുകളുണ്ട്.

Read More: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ

Prithviraj Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: