scorecardresearch

ഞാൻ ഇപ്പോഴാണ് അറിഞ്ഞത്; ആരാധകനെ തള്ളിയിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് നാഗാർജുന

സുരക്ഷ ജീവനക്കാരൻ ആരാധകനെ തള്ളിമാറ്റിയ സംഭവത്തിൽ വ്യാപക വിമർശനമാണ് തെലുങ്ക് നടൻ നാഗാർജുനയ്ക്കെതിരെ ഉയരുന്നത്

സുരക്ഷ ജീവനക്കാരൻ ആരാധകനെ തള്ളിമാറ്റിയ സംഭവത്തിൽ വ്യാപക വിമർശനമാണ് തെലുങ്ക് നടൻ നാഗാർജുനയ്ക്കെതിരെ ഉയരുന്നത്

author-image
Trends Desk
New Update
Nagarjuna viral video

ചിത്രം: എക്സ്

തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ അടുത്തേക്കെത്തുന്ന ആരാധകനെ നടന്റെ സുരക്ഷ ജീവനക്കാർ തള്ളി മാറ്റുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എയർപോർട്ടിലൂടെ നടന്ന് നീങ്ങുന്ന താരത്തെ ആരാധകൻ സെൽഫിയെടുക്കാനായി സമീപിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്റെ തള്ളലിൽ, താഴെ വീഴാതെ കഷ്ടിച്ചാണ് ഇയാൾ രക്ഷപെട്ടത്.

Advertisment

വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ, നിരവധി വിമർശന കമന്റുകളാണ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. എന്നാൽ ആരാധകൻ തന്നെ സമീപിക്കുന്നതോ, സുരക്ഷ ജീവനക്കാരൻ അദ്ദേഹത്തെ തള്ളി മാറ്റുന്നതോ നാഗാർജുന കാണുന്നില്ല എന്നത് വീഡിയോയിൽ വ്യക്തമാണ്.

സംഭവം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാഗാർജുന. "ഇപ്പോഴാണ് ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കലും അങ്ങനെ നടക്കരുതായിരുന്നു. അദ്ദേഹത്തോട് ഞാൻ മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കും," വീഡിയോ പങ്കുവെച്ചുകൊണ്ട് നാഗാർജുന എഴുതി.

Advertisment

ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. നാഗാർജുനയ്ക്കൊപ്പം നടൻ ധനുഷും വിമാനത്താവളത്തിലുണ്ടായിരുന്നു. ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ കാണാം.

Read More Entertainment Stories Here

Dhanush Nagarjuna Akkineni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: