മിമിക്രി കലാകാരൻ, നടൻ, ഗായകൻ, സംഗീത സംവിധായകൻ, സംവിധായകൻ, നിർമാതാവ് തുടങ്ങിയ നിലകളിൽ എല്ലാം കഴിവു തെളിയിച്ച കലാകാരനാണ് നാദിർഷ. നടനാകാൻ കൊതിച്ചു സിനിമയിൽ എത്തിയ നാദിർഷ കൈവെക്കാത്തതായി ഒന്നും തന്നെയില്ലെന്ന് പറയേണ്ടി വരും. പാട്ടുൾപ്പടെ തന്റെ എല്ലാ കഴിവുകളെയും നെഞ്ചേറ്റിയ ആരാധകരുമായി തന്റെ ഉമ്മ പാടിയ ഗാനം പങ്കുവച്ചിരിക്കുകയാണ് നാദിർഷ ഇപ്പോൾ.
“ചുമ്മാ ഫോണിൽ റെക്കോർഡ് ചെയ്ത എന്റെ ഉമ്മയുടെ പാട്ട് സുഹൃത്ത് ഫ്രാൻസിസ് ബാബു പിന്നണിയൊരുക്കിത്തന്നപ്പോൾ. ജീവിതത്തിൽ ആദ്യമായാണ് ഉമ്മ ഓർക്കസ്ട്രയിൽ പാടിയത്.” എന്ന് കുറിച്ചാണ് നാദിർഷ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. “നാണം കുണുങ്ങുന്ന ചേച്ചി, കാണാൻ നല്ലൊരു ചേച്ചി” എന്ന് തുടങ്ങുന്ന ഗാനം ഉമ്മ നാദിർഷായുടെ ഒപ്പം ഇരുന്ന് പാടുന്നതും വീഡിയോയിൽ കാണാം.
പാരഡിയാണെന്ന് തോന്നിപ്പിക്കുന്ന ഗാനമാണെങ്കിലും, ഇത് പാരഡിയാല്ല ഉമ്മ പണ്ടെങ്ങോ പഠിപ്പാടിച്ച പാട്ടാണെന്ന് നാദിർഷ ഒരു കമന്റിന് മറുപടിയായി പറഞ്ഞിട്ടുണ്ട്. നിരവധി പേർ ഉമ്മയുടെ ഗാനത്തിന് അഭിനന്ദനം നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. “ഉമ്മ അടിപൊളിയ” എന്ന് പറഞ്ഞു നടൻ ധർമജൻ ഉൾപ്പടെയുള്ളവരുടെ കമന്റുകൾ കാണാം.
നാദിർഷരണ്ടു ദിവസം മുൻപ് പങ്കുവച്ച വീഡിയോ ഇതിനോടകം രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.