ആകാശത്തെ അദ്ഭുത പ്രതിഭാസം കണ്ട് അതിശയിച്ചിരിക്കുകയാണ് യുഇയിലെ അൽഐൻ നഗരവാസികൾ. കഴിഞ്ഞ ഞായറാഴ്ചയാണ് ആകാശത്ത് അദ്ഭുത പ്രതിഭാസം ദൃശ്യമായത്. ആകാശത്ത് വലിയൊരു ഗോളം രൂപപ്പെടുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഷെയർ ചെയ്യുന്നുണ്ട്.

അസ്ട്രോണമറും മെറ്ററോളജിസ്റ്റുമായ ഇബ്രാഹിം അൽ ജർവാൻ ആണ് അദ്ഭുത പ്രതിഭാസത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. അതേസമയം, ഈ അദ്ഭുത പ്രതിഭാസം ഫാൾസ്ട്രീക് ഹോൾ എന്നാണ് അറിയപ്പെടുന്നതെന്ന് മെറ്ററോളജിസ്റ്റുകൾ പറയുന്നു. മേഘങ്ങളിലെ ജലനിരപ്പ് പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയാവുകയും എന്നാൽ ഐസ് ന്യൂക്ലിയേഷൻ കാരണം തണുത്തുറയാതിരിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നാണ് മെറ്ററോളജിസ്റ്റുകൾ പറയുന്നത്.

വളരെ അപൂർവമായിട്ടാണ് ഇത്തരം പ്രതിഭാസം സംഭവിക്കാറുളളത്. ചിലപ്പോഴൊക്കെ 50 കിലോമീറ്റർ വരെ വ്യാപിക്കാറുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ