ഒപ്പന കൊട്ടി ചുവടുവയ്ക്കുന്ന ഉമ്മുമ്മമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. കല്യാണ വീട്ടിൽ മാപ്പിളപ്പാട്ടിനൊപ്പം രസകരമായ ചുവടുകൾ വച്ച് ആഘോഷമാക്കുന്ന ഉമ്മുമ്മമാരാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്.
വീടിനുള്ളിൽ സ്ത്രീകളായ മറ്റു കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉമ്മുമ്മാരുടെ ഒപ്പന പാട്ടിനൊപ്പമുള്ള നൃത്തം. പാട്ടിനൊപ്പം രസകരമായ ആക്ഷൻസും എക്സ്പ്രഷനുകളും കാഴ്ചവയ്ക്കുന്ന ഒരു ഉമ്മുമ്മയാണ് കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുന്നത്. ചലച്ചിത്ര താരവും സാമൂഹികപ്രവത്തകയുമായ ലാലി പി എം ആണ് വീഡിയോ വീണ്ടും ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്.
രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. “യ്യോട എന്തൊരു കുലുങ്ങളാണ് ആ കണ്ണാടിക്കൂട്ടി”, ” പഴയ കാലത്തെ ഫ്രീക്കത്തികൾ”, “വല്ലിമ്മ പണ്ടത്തെ ഒപ്പന സ്റ്റേറ്റ് വിന്നർ ആണെന്ന് തോന്നുന്നു”, “ഉമ്മുമ്മാസ് ഒരേ പൊളി” എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, വടക്കേ മലബാറിൽ പ്രത്യേകിച്ച് തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ ഒക്കെ ഇത് പതിവാണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
Also Read: തിരഞ്ഞ് മടുത്തു; വധുവിനെ തേടി നാട്ടിലുടനീളം പോസ്റ്ററൊട്ടിച്ച് യുവാവ്