/indian-express-malayalam/media/media_files/uploads/2023/06/Deepak-Dev-Viral-Video.png)
Deepak Dev/ Instagram
കുട്ടികുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അവരുടെ നിഷ്കളങ്കമായ സംസാരവും കഴിവുകളും പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി സോഷ്യൽ മീഡിയ മാറി കഴിഞ്ഞു. സംഗീത സംവിധായകൻ ദീപക് ദേവ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ചെറിയ ബാലൻ ശാസ്ത്രീയ സംഗീതം ആലപിക്കുന്ന വീഡിയോയാണ് സംഗീതജ്ഞൻ ഷെയർ ചെയ്തത്. "ഇതിനു ഞാൻ എന്താണ് പറയേണ്ടത്? ഇവർ വെറും കുട്ടികളല്ല… ദൈവം കുഞ്ഞുങ്ങളുടെ രൂപത്തിലെത്തി എന്നാണ് എനിക്ക് തോന്നുന്നത്," വീഡിയോയ്‌ക്കൊപ്പം ദീപക് ദേവ് കുറിച്ചു.
ഈ പ്രായത്തിൽ തന്നെ ഒരു പ്രതിഭയായി മാറിയിരിക്കുന്നു എന്നാണ് വീഡിയോയിൽ നൽകിയിരിക്കുന്ന കുറിപ്പ്. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ താരം നൽകിയിട്ടില്ല. വളരെ ആസ്വദിച്ച് ഗാനം ആലപിക്കുകയാണ് കുട്ടി.
തങ്ങളിൽ അത്ഭുതമുണ്ടാക്കുന്ന പ്രതിഭകളുടെ വീഡിയോകൾ ഇത്തരത്തിൽ പല താരങ്ങളും പങ്കുവച്ചിട്ടുണ്ട്. വളരെ രസകരമായ ചിത്രങ്ങളും വീഡിയോകളും നിറഞ്ഞതാണ് ദീപക് ദേവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ. താരം പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us