ഹിന്ദുക്കളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സംവിധായകന് മേജര്‍ രവി സമൂഹമാധ്യമത്തിലൂടെ വര്‍ഗീയപരാമര്‍ശം നടത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് മുരളീ ഗോപിയുടെ പരിഹാസരൂപത്തിലുള്ള പ്രതികരണം. ആരുടെയും പേരെടുത്തു പറയാതെയാണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.
വർഗീയ പരാമർശത്തിന്റെ പേരിൽ മേജർ രവിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സംവിധായകൻ എം.എ.നിഷാദ് മേജർ രവിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയിരുന്നത്. ഒരു യഥാർഥ കലാകാരൻ ഒരിക്കലും കലാപ ആഹ്വാനം നടത്തുന്ന വർഗീയവാദിയാകില്ലെന്ന് നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജർ രവി വിവാദ പരാമര്‍ശം നടത്തിയത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നുകയറുമെന്നുമായിരുന്നു രവി പറഞ്ഞത്.