scorecardresearch

ആനയും ആനവണ്ടിയും നേർക്കുനേർ; മൂന്നാറിൽ വീണ്ടും 'പടയപ്പ' ഇറങ്ങിയപ്പോൾ

ബസിന്റെ ചില്ലും ആന തകർത്തു

ബസിന്റെ ചില്ലും ആന തകർത്തു

author-image
WebDesk
New Update
ആനയും ആനവണ്ടിയും നേർക്കുനേർ; മൂന്നാറിൽ വീണ്ടും 'പടയപ്പ' ഇറങ്ങിയപ്പോൾ

മൂന്നാർ: മൂന്നാറിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് കൊമ്പനാന. പടയപ്പ എന്നറിയപ്പെടുന്ന ആനയാണ് മൂന്നാറിൽ ബസിന് കുറുകെ നിന്ന് യാത്ര തടസ്സപ്പെടുത്തിയത്. ബസിന്റെ ചില്ലും ആന തകർത്തു.

Advertisment

മൂന്നാര്‍ - ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
മൂന്നാറിൽ നിന്ന് ഉടുമലപ്പേട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ മുന്നിലേക്കാണ് കാട്ടാന വന്നുനിൽക്കുകയായിരുന്നു. ബസിന്റെ ചില്ലില്‍ ആന അമർത്തുകയും ചെയ്ത.

ബസിന്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മറ്റ് വാഹനങ്ങളെയും ആന തടസ്സപ്പെടുത്തി. ഏറെ നേരം ആന റോഡില്‍ നിന്നതോടെ ഗതാഗതം തടസ്സം അനുഭവപ്പെടുകയും ചെയ്തു. കാട്ടിലേക്ക് ആന മടങ്ങിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Advertisment

മൂന്നാറിന്റെ സ്വന്തം കാട്ടാനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പടയപ്പയുടെ വികൃതികള്‍ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സാധാരണ ആരെയും ഉപദ്രവിക്കാത്ത വികൃതികളാണ് പടയപ്പയുടേത്.

ഫുട്‌ബോള്‍ മാച്ച് തടസ്സപ്പെടുത്തിയതും ഗതാഗതക്കുരുക്കുണ്ടാക്കിയതും പഴക്കടകള്‍ ആക്രമിച്ചു പഴങ്ങള്‍ അകത്താക്കിയതും അടക്കമുള്ള ചെയ്തികളുടെ പേരിലും ഈ ആന വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Munnar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: