scorecardresearch

വഴിമുടക്കി വാഹനം പാർക്കു ചെയ്തു; ഡ്രൈവറെ കണ്ട് ഞെട്ടി യാത്രക്കാർ; വീഡിയോ

മുംബൈയിലെ ലോഖണ്ഡ്‌വാല മാർക്കറ്റിലായിരുന്നു വിചിത്രമായ സംഭവം

മുംബൈയിലെ ലോഖണ്ഡ്‌വാല മാർക്കറ്റിലായിരുന്നു വിചിത്രമായ സംഭവം

author-image
Trends Desk
New Update
Dog Car Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

മുംബൈയിൽ നിന്നുള്ള വിചിത്രമായൊരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗതാഗതം തടസ്സപ്പെടുത്തി റോഡിനു നടുവിലായി നർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിൽ നായ ഇരിക്കുന്നതാണ് വീഡിയോ. മുംബൈയിലെ ലോഖണ്ഡ്‌വാല മാർക്കറ്റിലായിരുന്നു സംഭവം.

Advertisment

തിരക്കേറിയ റോഡിലേക്ക് കയറ്റി വാഹനം പാർക്കു ചെയ്തിരിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. റോഡു ബ്ലോക്കായതോടെ ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കാറിനു പിന്നിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. ആരാണ് ഇത്ര അശ്രദ്ധമായി വാഹനം നർത്തിയതെന്ന് നോക്കാനായി വീഡിയോ പകർത്തിയ ആൾ ക്യാമറയുമായി കാറിന് അരികിലേക്ക് എത്തുമ്പോഴാണ് ട്വിസ്റ്റ്.

Also Read: ആൾക്കൂട്ടത്തിന് മുകളിൽ ആടിയുലഞ്ഞ് യുദ്ധവിമാനം; നെഞ്ചിടിപ്പ് കൂട്ടുന്ന ദൃശ്യങ്ങൾ

കാറിന്റെ ഡ്രൈവർ സീറ്റിലായി ഒരു ഹസ്കി ഇനത്തിൽപെട്ട നായയാണ് ഇരിക്കുന്നത്. കാറിന്റെ വിൻഡോയിലൂടെ ശാന്തമായി പുറത്തേക്ക് നോക്കിയിരിക്കുകയാണ് നായ. വീഡിയോ വൈറലായതോടെ വ്യപക വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. അതേസമയം, കാറിന്റെ ഉടമ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

Advertisment

Also Read: ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്

ഉത്തരവാദിത്തമില്ലാതെ വാഹനം പാർക്കു ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ തക്കതായ നടപടി വേണമെന്നാണ് വീഡിയോയുടെ കമന്റ് വിഭാഗത്തിൽ നെറ്റിസൺമാർ കുറിക്കുന്നത്.

Read More: ശ്രദ്ധിക്കണ്ടേ അമ്പാനേ; ഞാനങ് ഇല്ലാണ്ടായി! ഇതാ പുതിയ യൂണിവേഴ്സ്

Dog Traffic Jam Viral Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: