scorecardresearch
Latest News

ഭിക്ഷാടകനായി ജീവിച്ചു, ലക്ഷാധിപതിയായി മരിച്ചു; സഞ്ചിയില്‍ നിന്നും കണ്ടെടുത്തത് ലക്ഷങ്ങള്‍

മണിക്കൂറുകൾ സമയമെടുത്താണ് ഇയാളുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത നാണയങ്ങൾ പൊലീസ് എണ്ണി തിട്ടപ്പെടുത്തിയത്

ഭിക്ഷാടകനായി ജീവിച്ചു, ലക്ഷാധിപതിയായി മരിച്ചു; സഞ്ചിയില്‍ നിന്നും കണ്ടെടുത്തത് ലക്ഷങ്ങള്‍

മുംബൈ: ഭിക്ഷയെടുത്ത് ലക്ഷാധിപതിയായി മരിച്ച ഒരാളുടെ കഥയാണ് മുംബൈയിലെ വാശി റെയിൽവേ പൊലീസിന് പറയാനുള്ളത്. അവിടുത്തെ ഭിക്ഷാടകനായിരുന്ന ആളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങളും, 7.7 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളുമാണ്.

ലോക്കല്‍ ട്രെയിനുകളില്‍ ഭിക്ഷ യാചിച്ചു നടന്നിരുന്ന ബിദിചന്ദ് പനാമരം ആസാദ് എന്ന 82കാരന്‍ വെള്ളിയാഴ്ച ഗോവണ്ടി സ്‌റ്റേഷന് സമീപം റെയില്‍വേ ട്രാക്കുകള്‍ മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചാണ് മരിച്ചത്.

Read More: ഒരു ലക്ഷം ഒരു രൂപ നാണയങ്ങൾ കൊണ്ട് ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കി മലയാളി

ഇദ്ദേഹത്തിന്‌റെ മരണത്തെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തിയത്. അവിടെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ ബാഗില്‍ നിന്നും 7.7 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും ഒന്നര ലക്ഷം രൂപയുടെ നാണയങ്ങളും കണ്ടെത്തി. മണിക്കൂറുകള്‍ സമയമെടുത്ത് എണ്ണിയാണ് നാണയങ്ങള്‍ തിട്ടപ്പെടുത്തിയത്. രാജസ്ഥാനില്‍ ഇയാളുടെ കുടുംബാംഗങ്ങളെ പൊലീസ് കണ്ടെത്തി. പണം ഇവര്‍ക്ക് കൈമാറും.

ഈ കഥ ഓണ്‍ലൈനില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു ഐടി എൻജിനീയറെക്കാള്‍ പണം ഭിക്ഷക്കാരനുണ്ടെന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചത്. എന്നാല്‍ മറ്റൊരാള്‍ പറഞ്ഞത് ഭിക്ഷാടനം ഒരു വലിയ അഴിമതിയും മാഫിയയുമാണ്, അതുകൊണ്ടാണ് താന്‍ ഒരിക്കലും ഭിക്ഷാടകര്‍ക്ക് പണം നല്‍കാത്തത് എന്നായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Mumbai beggar dies a millionaire