/indian-express-malayalam/media/media_files/uploads/2023/08/viral-video-3.jpg)
Muhammad Iyas Viral Independence Day Speech
വേദിയില്‍ തീപ്പൊരി പാറിക്കുക എന്ന് കേട്ടിട്ടില്ലേ? മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ കണ്ടു നിന്നവരെയും, കേട്ടു നിന്നവരെയും ആവേശഭരിതരാക്കി തീപ്പൊരി പ്രസംഗം കാഴ്ചവച്ച ഒരു മൂന്നാം ക്ലാസ്സുക്കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മലപ്പുറം വെളിമുക്ക് വി. ജെ. പള്ളി എം.എം.യു പി സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇയാസിന്റെ പ്രസംഗം. സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ നിന്നുള്ള വീഡിയോ ആരോ വാട്സ് ആപ്പിൽ ഷെയർ ചെയ്തതോടെയാണ് സംഭവം വൈറലായത്.
മൈക്കും കയ്യിലെടുത്ത് ഇന്ത്യ സ്വാതന്ത്രം നേടിയ കാലത്തെ കുറിച്ചു സംസാരിക്കുമ്പോഴുള്ള ഇയാസിന്റെ വാക്കുകളിലെ ആത്മവിശ്വാസവും ബോഡി ലാഗ്വേജും ആരെയും അമ്പരപ്പിക്കും. കൃത്യതയോടെയും വസ്തുനിഷ്ഠമാവും ഒഴുക്കോടെയുമാണ് ഇയാസിന്റെ പ്രസംഗം മുന്നോട്ട് പോവുന്നത്. രണ്ടു മിനിറ്റോളം നീണ്ടുനിന്ന ആ പ്രസംഗത്തിനിടയിൽ ഒരിടത്തും ഇടറാതെയാണ് ഇയാസ് പ്രസംഗം പൂർത്തിയാക്കിയത്.
ഇത്ര ചെറുപ്രായത്തിൽ തന്നെ അനായാസമായി പ്രസംഗിക്കാനുള്ള ഇയാസിന്റെ കഴിവിനെ പ്രശംസിക്കുകയാണ് വീഡിയോ കണ്ടവർ.
- ഭാവിയുടെ വാഗ്ദാനമാണ് ഈ കുട്ടി
- ഇവനെ ഒന്ന് നോട്ട് ചെയ്‌തേര്, ഭാവിയിൽ തീപ്പൊരി പ്രാസംഗികനാവാൻ ചാൻസുണ്ട്
- ഇവന്‍ വളര്‍ന്ന് എവിടെത്തി എന്ന് നോക്കിയാല്‍ മതി. പിടിച്ചാല്‍ കിട്ടല്ലാ.
- കണ്ടിട്ടു കൊതിക്കുന്നു ഇങ്ങനെ പ്രസംഗിക്കാന്‍
- ചെക്കൻ ചുമ്മാ തീ
എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ഇയാസ് ആദ്യമായിട്ടല്ലാ സ്റ്റേജിൽ കയറുന്നതും മൈക്ക് പിടിക്കുന്നതും. എസ് എസ് എഫ് സാഹിത്യോത്സവത്തിലൊക്കെ മുൻപും പങ്കെടുത്തിട്ടുള്ള ഇയാസ പ്രസംഗ കലയിൽ സജീവമാണ്. പ്രസംഗമത്സരത്തിൽ ഈ വർഷം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതും ഇയാസ് ആയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us