scorecardresearch

ഉടായിപ്പ് പൊളിച്ചടുക്കി ഫിറോസ്ക്ക; നിങ്ങള് പൊളിയാണ് എന്ന് മലയാളീസ്

"ഒരു കാര്യം ഉറപ്പാണ് ഈ വിഡിയോ കണ്ട പലരും ഇനി ഇംഗ്ലീഷുകാരുടെ ഇത്തരം വീഡിയോ കാണില്ല," എന്നാണ് വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്

"ഒരു കാര്യം ഉറപ്പാണ് ഈ വിഡിയോ കണ്ട പലരും ഇനി ഇംഗ്ലീഷുകാരുടെ ഇത്തരം വീഡിയോ കാണില്ല," എന്നാണ് വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്

author-image
Trends Desk
New Update
Firoz Chuttippara, Firoz Palakkad, Village Flood Channel, Unique Mud Fishing Using Coca Cola and Egg, ഫിറോസ്, ഫിറോസ് ചുട്ടിപ്പാറ, കൊക്കക്കോള മീൻപിടിത്തം, കൊക്കക്കോള മീൻപിടുത്തം, ഫിറോസ് പാലക്കാട്, വില്ലേജ് ഫുഡ് ചാനൽ, Malayalam Youtubers, Malayali Youtubers, Firoz and Ratheesh, ഫിറോസും രതീഷും, Malayali Vloggers, Malayalai Youtubers, മലയാളി യൂട്യൂബർമാർ, ie malayalam

കൊക്കക്കോള ഉപയോഗിച്ച് മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ? നേരിട്ട് കണ്ടിട്ടില്ലെങ്കിലും അത്തരത്തിൽ മീൻ പിടിക്കുന്നതിന്റെ വീഡിയോ കണ്ടിട്ടുണ്ടാവാം. തോടിനോ പുഴയ്ക്കോ അടുത്തുള്ള മാളങ്ങളിൽ നിന്ന് കൊക്കക്കോള ഒഴിച്ച് മീൻ പിടിക്കുന്നതിന്റെ വീഡിയോകൾ പൊതുവെ യൂട്യൂബിൽ വൈറലാവാറുണ്ട്.

Advertisment

കൊക്കക്കോളക്ക് പകരം മുട്ട പൊട്ടിച്ച് ഒഴിക്കുകയോ തക്കാളി അറിഞ്ഞ് ഇട്ടുകൊടുക്കുകയോ ചെയ്തും ഇത്തരത്തിൽ മീൻ പിടിക്കുന്നതിന്റെ വീഡിയോകളും യൂട്യൂബിൽ കാണാനാവും. എന്നാൽ എങ്ങനെയാവും ഈ മീനുകൾ കൊക്കക്കോള ഒഴിച്ചാൽ ഉടൻ പുറത്തേക്ക് വരുന്നതെന്ന സംശയം ഈ വീഡിയോ കാണുമ്പോൾ പലർക്കും തോന്നാം. ഇതെല്ലാം തട്ടിപ്പാണോ എന്നും ചിലർക്ക് സംശയം തോന്നാം.

എന്നാൽ അത്തരം സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് വില്ലേജ് ഫുഡ് ചാനൽ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ പാലക്കാട് സ്വദേശി ഫിറോസ് ചുട്ടിപ്പാറ. ട്രാവൽ മാസ്റ്റർ എന്ന ചാനലിലാണ് ഫിറോസ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്കൊടുവിൽ ഒരു സസ്പെൻസും ഫിറോസ് ഒളിപ്പിച്ചുവച്ചിരിക്കുന്നു. ആ സസ്പെൻസ് എന്തെന്നറിയാൻ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനും കണ്ടുനോക്കാവുന്നതാണ്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കൈയടിച്ചിരിക്കുന്നത്. "ഒരു കാര്യം ഉറപ്പാണ് ഈ വിഡിയോ കണ്ട പലരും ഇനി ഇംഗ്ലീഷുകാരുടെ ഇത്തരം വീഡിയോ കാണില്ല," എന്നാണ് വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

Advertisment

Read More: നിറവയറുമായി പൊരിവെയിലത്ത് ഡിഎസ്‌പി; കൈയ്യടി നേടി കൃത്യനിര്‍വ്വഹണം: വീഡിയോ

"വീഡിയോ പകുതി കണ്ട് കോളയും മുട്ടയും വാങ്ങാൻ പോയ ചങ്ങായിമാരുടെ ശ്രദ്ധയ്ക്ക് വരുമ്പോൾ പിടിക്കാനുള്ള മീനുകളെയും കൂടി കൊണ്ട് വരിക," എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും യൂട്യൂബിൽ ഒരു കാലത്ത് ട്രെൻഡിങ്ങായ ഒരു കാര്യമാണ് ഇപ്പോൾ ഒരു മലയാളി യൂട്യൂബർ പൊളിച്ചടുക്കിയിരിക്കുന്നത്.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: