ബാറ്റും ബോളും കൈയ്യിലെടുക്കാന്‍ മാത്രമല്ല, ഡാന്‍സ് കളിക്കാനും തനിക്കറിയാം എന്നു തെളിയിക്കുന്ന ധോണിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത്തരത്തിലുളള വീഡിയോ നേരത്തേയും സാക്ഷി ധോണിയും ഇന്ത്യന്‍ താരവും പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തവണ അതിലും രസകരമായൊരു വീഡിയോ ആണ് സാക്ഷി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിമാന യാത്രയ്ക്കിടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ധോണിയെ കണ്‍മുന്നില്‍ നിര്‍ത്തിയാണ് സാക്ഷി ആദ്യ വീഡിയോ പിടിച്ചിരിക്കുന്നത്.

#traveldiaries

A post shared by Sakshi Singh Dhoni (@sakshisingh_r) on

എന്നാല്‍ ഇതിന് പിന്നാലെ മറ്റൊരു രസകരമായ വീഡിയോ ആണ് സാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കേറിയ വിമാനത്തിനകത്ത് തലവഴി പുതപ്പ് കൊണ്ട് മറച്ച് ഒളിച്ചിരിക്കുന്ന ധോണിയുടെ ദൃശ്യങ്ങളാണ് സാക്ഷി പുറത്തുവിട്ടത്. യാത്രക്കാര്‍ ധോണിക്ക് അരികിലൂടെ ആരാണെന്ന് മനസ്സിലാവാതെ പോകുന്നതും കാണാന്‍ കഴിയും. എന്നാല്‍ വീഡിയോ പുറത്തുവിട്ടതോടെ ആരാധകര്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി.

#traveldiaries

A post shared by Sakshi Singh Dhoni (@sakshisingh_r) on

ഒളിച്ചിരുന്നിട്ട് കാര്യമില്ലെന്നും ആരാധകര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് ധോണിയാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും കമന്റുകള്‍ വന്നു. ലോകത്ത് ഒളിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് ഇതെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ന്യൂസിലെന്റിനെതിരായ രണ്ടാം ട്വന്റി 20 മത്സരം പരാജയപ്പെട്ടതോടെ ധോണി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പതിവ് ശാന്ത സ്വഭാവത്തോടെയാണ് ധോമി ഇതിനോട് പ്രതികരിച്ചത്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം ഉണ്ടായിരിക്കുമെന്നാണ് മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണിന്റേയും അജിത് അഗാര്‍ക്കറിന്റേയും വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ