ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തന്റെ ലാളിത്യം കൊണ്ട് ശ്രദ്ധേയനായ ക്രിക്കറ്റ് താരമാണ്. മൈതാനത്തായാലും പുറത്തായാലും പലവട്ടം സിംപ്ലിസിറ്റി കൊണ്ട് അദ്ദേഹം ആരാധകരുടെ ഇഷ്‌ടതാരമായി മാറി. ഐപിഎല്ലില്‍ 11-ാം സീസണില്‍ ഗംഭീര പ്രകടനം കാഴ്‌ച വച്ച് വിമര്‍ശകരുടെ വായ അടപ്പിച്ച അദ്ദേഹം വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

ചര്‍ച്ചയാക്കിയത് ട്രോളന്മാരാണെന്ന് മാത്രം. ‘സിംപ്ലിസിറ്റി ലെവല്‍’ എന്ന അടിക്കുറിപ്പോടെ ധോണിയുടെ ചിത്രങ്ങള്‍ മെമെകളാക്കിയാണ് ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ധോണി മൈതാനത്ത് ഇരിക്കുന്നത് മുതല്‍ സെല്‍ഫി എടുക്കുന്ന ചിത്രം വരെ ട്രോളന്മാര്‍ മെമെകളായി ഉപയോഗിച്ചു. ഇന്ത്യയുടെ നായകസ്ഥാനം വഹിക്കുകയും മികച്ച ഇന്നിങ്സുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടും ധോണി സിംപിളായി തുടരുന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇതിനെയാണ് ട്രോളന്മാര്‍ മെമെകളിലൂടെ കളിയാക്കുന്നത്.

ഒരു ജോലിക്കാരനെ വച്ച് ഫോട്ടോ എടുക്കാനുളളത്ര പണം ഉണ്ടായിട്ടും സ്വന്തമായി സെല്‍ഫി എടുക്കുന്ന എളിമയുളള മനുഷ്യനെന്നാണ് ഒരു അടിക്കുറിപ്പ്. പണമേറെ ഉണ്ടായിട്ടും എല്ലാവരേയും പോലെ ഓക്‌സിജന്‍ ശ്വസിച്ച് ജീവിക്കുന്നത്രയും ലാളിത്യമുളളയാളാണ് ധോണിയെന്നും കമന്റ് വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ