കണ്ണനെ വിടാൻ സിവയ്ക്ക് മനസ് വരുന്നില്ലെന്ന് തോന്നുന്നു. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനും, കണി കാണും നേരത്തിനും ശേഷം വീണ്ടും ഒരു മലയാളം പാട്ടുമായി മഹേന്ദ്ര സിങ് ധോണിയുടെ കുഞ്ഞു മകൾ സിവ എത്തിയിരിക്കുകയാണ്. ഇത്തവണയും ശ്രീകൃഷ്ണനെ കുറിച്ചുള്ള ഒരു പാട്ടാണ് സിവ പാടുന്നത്.
Read More: ‘സിവ വെരി സ്മാർട്ടാണ്’, മകളുടെ ഉത്തരത്തിനുമുന്നിൽ മുട്ടു മടക്കി ധോണി
‘കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ ഗുരുവായൂരമ്പല നടയിൽ’ എന്ന എന്ന പാട്ടുപാടിയാണ് ഇക്കുറി സിവ എല്ലാവരേയും കൈയിലെടുത്തിരിക്കുന്നത്. പാടുമ്പോൾ വാക്കുകൾ ഉച്ചരിക്കാൻ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത്ര തെറ്റുകൾ ഒന്നും ഇല്ലാതെ തന്നെയാണ് സിവ പാടി തീർക്കുന്നത്.
ഇരുന്ന് ആസ്വദിച്ചാണ് സിവയുടെ പാട്ട്. സാക്ഷി ധോണിയാണ് മകളുടെ പാട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇതോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
കുസൃതികൾ കൊണ്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ താരമാകാറുണ്ട് സിവ. അടുത്തിടെ ധോണിക്ക് മസാജ് ചെയ്ത് കൊടുക്കുന്ന സിവയുടെ വീഡിയോയും, ഋഷഭ് പന്തിനൊപ്പം ഗ്യാലറിയിൽ ഇരുന്ന് അലറി വിളിക്കുന്ന വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു.
Read More: അലറി വിളിച്ച് സിവയും പന്തും; ഇതിനാണല്ലേ ഇവനെ വിളിച്ച് വരുത്തിയതെന്ന് ആരാധകര്‍
അല്ലെങ്കിലും ധോണി മൈതാനത്തിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ ഗ്യാലറിയിലേക്ക് നീങ്ങാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ധോണിയോളം തന്നെ താരമായ മകള്‍ സിവ ധോണി അവിടെ ഉണ്ടോ എന്നറിയാന്നാണ് അത്.