ഇന്നലെ മുംബൈയില്‍ നടന്ന വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ വിവാഹ വിരുന്നില്‍ താരമായി മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ. ധോണിക്കും ഭാര്യ സാക്ഷിക്കുമൊപ്പം ചടങ്ങിനെത്തിയപ്പോള്‍ മുതല്‍ ഫോട്ടോഗ്രാഫര്‍മാരും പാപ്പരാസികളും സിവയ്ക്കു പുറകേയായിരുന്നു.

സിവയെ ചിരിപ്പിക്കാന്‍ പാപ്പരാസികള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും എല്ലാവര്‍ക്കും കൈവീശിക്കാണിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം സിവ തിരിച്ചുപോകുകയായിരുന്നു. ‘സിവ സ്‌മൈല്‍, സ്‌മൈല്‍’ എന്നു ചുറ്റുമുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും, ഇന്നലെ സിവ ഒരൽപം ഗൗരവത്തിലായിരുന്നു. പിന്നീട് ധോണിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിവ എല്ലാവര്‍ക്കും കൈവീശിക്കാണിച്ചത്.

കുസൃതികള്‍ കൊണ്ട് എപ്പോഴും വാര്‍ത്തകളിലും വായനക്കാരുടെ മനസ്സിലും ഇടം പിടിക്കുന്ന ആളാണ് സിവ. ക്രിസ്മസ് ദിനത്തില്‍ ധോണിയുടെ മടിയിലിരുന്നു സിവ കരോള്‍ പാടിയതും, അതിനു മുമ്പ് മലയാളം പാട്ട് പാടിയതും, ധോണിക്കായി വട്ടത്തില്‍ റൊട്ടി പരത്തിയതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വായനക്കാര്‍ ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ