/indian-express-malayalam/media/media_files/2025/11/28/dhoni-kohli-2025-11-28-16-06-28.jpg)
ചിത്രം: എക്സ്
ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയുടെയും എം.എസ് ധോണിയുടെയും രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാതുന്നത്. വിരാട് കോലിയെ സ്വന്തം വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുന്ന ധോണിയെയാണ് വീഡിയോയിൽ കാണാനാവുക. റാഞ്ചിയിലെ ധോണിയുടെ വീട്ടിൽ ഡിന്നർ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഇരുവരും ആരാധകരുടെ ക്യാമറയിൽ പതിഞ്ഞത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി റാഞ്ചിയിലെത്തിയതായിരുന്നു കോലി. ഇന്ത്യൻ താരം ഋഷഭ് പന്തും ഇവർക്കും ഒപ്പം ഡിന്നറിന് ഉണ്ടായിരുന്നു. വിരുന്നിന് ശേഷം സ്വന്തം വാഹനം ഡ്രൈവു ചെയ്താണ് ധോണി കോലിയെ ഹോട്ടലിൽ കൊണ്ടുവിട്ടത്.
Also Read: റെട്രോ ലുക്കിൽ പ്രിയ താരങ്ങൾ; പോസ്റ്റ് ജയറാം തൂക്കിയെന്ന് ആരാധകർ; വീഡിയോ
Reunion of the year? 🥺#INDvSA 1st ODI | SUN, 30 NOV, 12:30 PM pic.twitter.com/wu2qSTn30i
— Star Sports (@StarSportsIndia) November 27, 2025
ധോണി കാറോടിക്കുന്നതും കോലി പാസഞ്ചർ സീറ്റിലിരിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. പലപ്പോഴും ധോണിയുടെ ജന്മനാട്ടിൽ കളി നടക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ട്.
MS DHONI AND VIRAT KOHLI TOGETHER IN THE SAME CAR. 😍❤️ pic.twitter.com/oGFirjPTo4
— Mufaddal Vohra (@mufaddal_vohra) November 27, 2025
Also Read: "എന്റമ്മോ... എന്താ ഫീൽ," കണ്ണ് നനയിച്ച് ക്ലാസ്‌മേറ്റ്‌സ്; വീഡിയോ
അതേസമയം, നവംബർ 30 നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം. റാഞ്ചിയിലെ ജെഎസ്‌സിഎ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. ടി-20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നു വിരമിച്ച വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കളിക്കാനിറങ്ങും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കൊൽക്കത്ത ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റതിനാൽ ശുഭ്‌മന്‍ ഗില്‍ കളിക്കില്ലെന്നാണ് വിവരം.
Read More: മെയ്യഴകനായി ആസിഫും അരുളായി ബിജു മേനോനും! ജിസ് ജോയ് വിചാരിച്ചാൽ 'കത്തും' അല്ലേ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us