Latest News

ഐപിഎല്ലിന്റെ പുതിയ പരസ്യം; മീമുകളിൽ നിറഞ്ഞ് ധോണിയുടെ ലുക്ക്

ധോണി വളരെ രസകരമായ ലുക്കിലാണ് പരസ്യ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്

ipl 2021, ഐപിഎൽ, ipl 2021 uae, ipl 2021 new ad, ms dhoni ipl ad, vivo ipl 2021 new promo, ipl ad ms dhoni new look, ms dhoni memes, cricket news, indian express, ie malayalam

കോവിഡ് മൂലം നിർത്തിവെക്കേണ്ടി വന്ന ഐപിഎലൽ സീസൺ അടുത്ത മാസം 19ന് വീണ്ടും പുനരാരംഭിക്കുകയാണ്. അതിന്റെ ഭാഗമായി ധോണിയെ വെച്ചു പുതിയ ഒരു പരസ്യവും പുറത്തിറക്കി. മഞ്ഞ നിറത്തിൽ മുടി കളർ ചെയ്ത് വ്യത്യസ്‍ത ലുക്കിൽ ധോണി എത്തിയ പരസ്യം നിമിഷ നേരങ്ങൾക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ കൂടിയായ ധോണി വളരെ രസകരമായ ലുക്കിലാണ് പരസ്യ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സ്വർണ നിറത്തിലുള്ള നക്ഷത്രങ്ങൾ ഉള്ള തിളക്കമുള്ള പർപ്പിൾ ജാക്കറ്റു ധരിച്ചാണ് ധോണിയെ കാണാനാവുക.

സീസൺ പകുതിവെച്ചു നിന്ന് പോയതിൽ നിരാശരായ ആരാധകർക്ക് എങ്ങനെ ബാക്കി സീസൺ ആസ്വദിക്കാം എന്നാണ് പരസ്യത്തിൽ പറയുന്നത്. ‘കേബിൾ സിത്താര’ എന്ന കഥാപാത്രമായാണ് ധോണിയുടെ വരവ്.

എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ ധോണിയുടെ പഴയ ചിത്രങ്ങൾ ഉൾപ്പടെ ചേർത്ത് നിരവധി ട്രോളുകളും മീമുകളും വരുകയാണ്. ഈ ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് വന്ന പരസ്യത്തിൽ നിന്നുള്ള ലുക്ക് ഉൾപ്പടെ ചേർത്താണ് മീമുകൾ.

Also read: പഞ്ചാബി പഠിച്ചോ എന്ന് പ്രധാനമന്ത്രി, രസകരമായ മറുപടിയുമായി ശ്രീജേഷ്

ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആണ് നടക്കുക. ദുബായ്, അബുദാബി, ഷാർജ സ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ms dhoni new ipl 2021 promo ad memes

Next Story
ദുരിതവേലികള്‍ക്കപ്പുറം കടക്കു കുഞ്ഞേ നീ; അഫ്ഘാനിസ്ഥാനില്‍ നിന്നൊരു കരളുലയ്ക്കുന്ന കാഴ്ച; വീഡിയോAfghanistan, Taliban, Viral Video
The moderation of comments is automated and not cleared manually by malayalam.indianexpress.com