കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ക്രിക്കറ്റിനു ശേഷം പൊതു വേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി. ഐപിഎല്ലിനായുള്ള പരിശീലനത്തിനിടെയാണ് അദ്ദേഹത്തെ ഇതിനു മുൻപ് കാണാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ മകൾ സിവയുമൊത്തുള്ള ഒരു വീഡിയോയിൽ ധോണിയെ പുതിയ രൂപത്തിൽ കാണാം.

സിവയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള ഒരു വീഡിയോയിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്. വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിറകേ ധോണിയുടെ രൂപത്തിൽ വന്ന മാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആരംഭിക്കുകയും ചെയ്തു.

Read More | ഗാംഗുലി സെലക്ടർമാരോട് വഴക്കിട്ടു, ധോണി ടീം അംഗങ്ങളെ സഹായിച്ചു, കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇപ്പോഴും വർക്ക് ഇൻ പ്രോഗ്രസിൽ: ആശിഷ് നെഹ്റ

റാഞ്ചിയിലെ വീട്ടിലാണ് 38കാരനായ താരം ലോക്ക്ഡൗൺ ദിനങ്ങൾ ചിലവഴിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ചെന്നൈ സൂപ്പർ കിങ്സ് നായകൻ സജീവമല്ല. അതിനാൽ തന്നെ മകൾ സിവയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നാണ് ധോണി ആരാധകർക്ക് താരത്തിന്റെ പുതിയ ദൃശ്യങ്ങളോ ചിത്രങ്ങളോ കാണാൻ സാധിക്കാറുള്ളത്.

ധോണിയും സിവയും വളർത്തുനായ്ക്കൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോയാണ് സിവ പുതുതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മുൻപ് കണ്ടതിൽ നിന്ന് വ്യത്യസ്തമായി പ്രായം തോന്നിക്കുന്ന രൂപത്തിലാണ് ധോണി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

 

View this post on Instagram

 

#runninglife post sunset !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

വീഡിയോയിൽ നിന്നുള്ള ധോണിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ധോണിക്ക് യഥാർഥ പ്രായത്തേക്കാൾ 15 വയസ്സ് കൂടുതൽ തോന്നിപ്പിക്കുന്നുവെന്ന് ആരാധകരിലൊരാൾ ഈ ചിത്രം പങ്കുവച്ച് അടിക്കുറിപ്പ് നൽകിയിരിക്കുന്നു.


ക്വാറന്റൈനിൽ വീട്ടിൽ കഴിഞ്ഞ ധോണിക്ക് വന്ന രൂപമാറ്റം എന്നാണ് മറ്റൊരാളുടെ കമൻറ്.

ചിലർ ധോണിയെ പ്രായം കൂടുതൽ തോന്നിക്കുന്നതിൽ ദുഖം പ്രകടിപ്പിക്കുകയും ചെയ്തു.

ധോണിയുടെ ചിത്രം ഉപയോഗിച്ചുള്ള മീമുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ലോക്ക്ഡൗണിന് മുൻപ്- ലോക്ക്ഡൗണിന് ശേഷം എന്നിങ്ങനെ പറഞ്ഞ ധോണിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചുള്ളതാണ് മീമുകളിലൊന്ന്.

Read More | ഐഎസ്എൽ 2021: വിദേശ താരങ്ങൾ കുറഞ്ഞേക്കും, ഐലീഗ് ക്ലബ്ബുകളിലും നിയന്ത്രണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook