ധോണിയെ എത്ര ഇഷ്ടമാണോ അത്ര തന്നെ ഇഷ്ടമാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ മകൾ സിവ സിങ് ധോണിയോടും. സിവയുടെ കുസൃതികൾ ധോണി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സിവയ്ക്കുമുണ്ട് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈൽ. ഈ പേജിൽ കഴിഞ്ഞ ദിവസം സിവ പങ്കുവച്ച കൊച്ചു വീഡിയോ ആരുടേയും ഹൃദയം കവരുന്നതാണ്.
Read More: ‘കമോൺ പപ്പാ…’ ഉച്ചത്തിൽ നീട്ടി വിളിച്ച് സിവ; ഇതിൽപരം എന്ത് വേണമെന്ന് ധോണിയോട് ആരാധകർ
View this post on Instagram
ധോണിയുടെ തോളുകൾ മസാജ് ചെയ്തു കൊടുക്കുകയും പുറകിൽനിന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് താടിയിൽ പതിയെ തലോടി അച്ഛനും മകളും കണ്ണടച്ചിരുന്ന് ആടുകയും ചെയ്യുന്നതാണ് വീഡിയോ. അനുസരണയുള്ള ഒരു കുട്ടിയെ പോലെയാണ് ധോണി സിവയ്ക്കായി ഇരുന്നു കൊടുക്കുന്നത്.
View this post on Instagram
സിവ പാട്ടു പാടുന്നതും ചപ്പാത്തി പരത്തുന്നതും ധോണിയെ പഠിപ്പിക്കുന്നതും അദ്ദേഹം മൈതാനത്തിലിറങ്ങുമ്പോൾ ആർപ്പു വിളിക്കുന്നതും ഋഷഭ് പന്തിനൊപ്പം കളിക്കുന്നതുമെല്ലാം പലപ്പോഴായി ധോണിയും സാക്ഷിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.