ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണി ക്രിസ്മസ് സായാഹ്നം ചെലവഴിച്ചത് മകള്‍ സിവയ്ക്കൊപ്പം. കാറില്‍ ധോണിയുടെ മടിയിലിരുന്ന് ക്രിസ്മസ് കരോള്‍ പാടുന്ന സിവയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം മൈതാനത്ത് പുറത്ത് മിക്കപ്പോഴും ധോണി മകള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. പലപ്പോഴും അച്ഛന്റെയും മകളുടെയും ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്യും. ഓമനക്കുട്ടന്‍ എന്ന മലയാള ചിത്രത്തിലെ ഗാനമായ ‘കണികാണും നേരം’ എന്ന പാട്ട് പാടിയാണ് സിവ കൂടുതല്‍ അറിയപ്പെട്ടത്.

അതിനുശേഷം സിവ നല്ല വട്ടത്തില്‍ റൊട്ടി പരത്തുന്ന വിഡിയോയും ഏറെ കൈയ്യടി നേടിയിരുന്നു. അച്ഛന് വേണ്ടി വൃത്താകൃതിയില്‍ മനോഹരമായി ചപ്പാത്തി ഉണ്ടാക്കുന്ന വിഡിയോ സിവ ധോണി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പഠിപ്പിക്കുമ്പോള്‍ എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഇതിനു പിന്നാലെയാണ് കണി കാണും നേരം എന്ന പാട്ട് പാടിയ വിഡിയോ വൈറലായത്.

Read More: ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…..’ മലയാളം പാടി ഞെട്ടിച്ച് ധോണിയുടെ മകൾ; ആരാധകർ ആവേശത്തിൽ

കുസൃതികള്‍ കൊണ്ട് വാര്‍ത്തകളിലും വായനക്കാരുടെ മനസ്സിലും എപ്പോഴും ഇടംപിടിക്കുന്ന ആളാണ് സിവ. കുടുംബവുമൊത്തുളള ചിത്രങ്ങൾ ധോണി ഇടയ്ക്കിടയ്ക്ക് തന്റെ ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ലങ്കയ്ക്ക് എതിരായ പരമ്പരയ്ക്ക് ശേഷം കുടുംബവുമായി സമയം ചെലവിടുന്ന തിരക്കിലാണ് ധോണി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിലാണ് ധോണിയെ ഇനി ക്രിക്കറ്റ് മൈതാനത്ത് കാണാനാവുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ