ടെസ്റ്റിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വഴിയൊരുക്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആറ് ഏകദിന മത്സര പരമ്പരയ്ക്ക് പങ്കെടുക്കുന്നത് വരെ ധോണിയ്ക്ക് കുഞ്ഞ് സിവയ്ക്ക് ഒപ്പം കളിച്ചും ചിരിച്ചും ചിലവിടാൻ ഒട്ടനേകം സമയമുണ്ട്.

കുഞ്ഞ് സിവയെ മടിയിലിരുത്തി കൂട്ടുകാരോട് കുശലം പറയുന്ന ധോണിയാണ് വീഡിയോയിൽ ഉള്ളത്. കൂട്ടുകാരെ ഓരോരുത്തരെയായി സിവ പരിചയപ്പെടുത്തുന്നതും ഇവരോടൊക്കെ ധോണി കുശലം പറയുന്നതും വീഡിയോയിൽ കാണാം. ക്രിക്കറ്റിൽ വീണുകിട്ടിയ ഒഴിവിൽ ലഭിച്ച സുന്ദര നിമിഷം മനോഹരമായി ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ.

ട്വിറ്ററിൽ രണ്ട് ദിവസം മുൻപാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധോണി എസ് എം എന്ന അക്കൗണ്ടിലാണ് വീഡിയോയും ചിത്രവും ഉള്ളത്. ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ