Mother’s Day 2018: ഐശ്വര്യയുടെ എല്ലാമെല്ലാമാണ് മകള്‍ ആരാധ്യ. ഐശ്വര്യ എവിടെ പോയാലും കൂടെ പ്രത്യക്ഷപ്പെടുന്ന മുഖം. ഒടുവില്‍ മുന്‍ ലോക സുന്ദരി ആദ്യമായി ഇന്‍സ്റ്റഗ്രാം തുടങ്ങിയപ്പോഴും സമര്‍പ്പണം മകള്‍ക്കു തന്നെ. ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നിന്ന ഐശ്വര്യ മാതൃദിനത്തിനു മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ആരാധ്യ തീരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളാണ് ഐശ്വര്യയുടെ ആദ്യ പോസ്റ്റുകള്‍. “ഞാൻ വീണ്ടും ജനിച്ചു” എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്.

ഐശ്വര്യ റായ് ഒരു ‘ഒബ്‌സസ്സിവ് മദര്‍’ ആണെന്ന് നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്‌സ്‌ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചന്‍ പറഞ്ഞിരുന്നു.

And I was born…again…

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

‘ഐശ്വര്യ ഒരു ‘ഒബ്‌സസ്സിവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്‌സസ്സിവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

2007 ഏപ്രില്‍ 20 നാണ് അമിതാഭ് ബച്ചന്‍-ജയാ ബച്ചന്‍ ദമ്പതികളുടെ മകന്‍ അഭിഷേക് ബച്ചനും നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായും വിവാഹിതരായത്. ഇവര്‍ക്ക് ഒരു ഒരേയൊരു മകളാണുള്ളത്, ആറു വയസ്സുകാരി ആരാധ്യ ബച്ചന്‍. ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ കുറച്ചു കാലം അഭിനയ രംഗത്ത് നിന്നും പാടേ വിട്ടു നിന്നിരുന്നു. ‘സരബ്ജീത്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ചുരുക്കം ചില ചിത്രങ്ങളില്‍ വേഷമിട്ടത് ഒഴിച്ചാല്‍ ആരാധ്യയുടെ അമ്മ റോളില്‍ തന്നെയാണ് ഐശ്വര്യയെ കൂടുതലും കണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ