സ്വന്തം മക്കളുടെ ജീവനറ്റ ശരീരം കാണുന്ന രക്ഷിതാക്കളുടെ വേദന വാക്കുകൾക്ക് അതീതമാണ്. പോറ്റി വളർത്തിയ മക്കളുടെ മൃതദ്ദേഹത്തിന് മുന്നിൽ ഹൃദയം മുറിഞ്ഞിരിക്കുന്ന രക്ഷിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകന്റെ ശവസംസ്കാര ശിശ്രൂഷയിൽ മകനെ ഓർമ്മിച്ച് കൊണ്ട് അമ്മ നടത്തിയ പ്രസംഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

വാഹനാപകടത്തിൽ മരിച്ച തന്റെ മകന്റെ ശവസംസ്കാര ശിശ്രൂഷയിലാണ് ഈ അമ്മ മനസ്സ് തുറക്കുന്നത്. തിരുവല്ലയിലെ മറിയാമ്മ ജേക്കബ് എന്ന സ്ക്കൂൾ അധ്യാപികയാണ് മകന്റെ വിയോഗത്തെ ദൈവഹിതമാണെന്ന് ഇടറിയ വാക്കുകളിൽ പറയുന്നത്.

അമ്മയുടെ വാക്കുകൾ-

‘അവന്‍ മുമ്പേ പോകുവാ. അതിന് ആരും സങ്കടപ്പെടേണ്ട. അതെന്റെ കര്‍ത്താവിന്റെ ഇഷ്ടമാണ്. അവനറിയാതെ തലയില്‍ നിന്ന് ഒരു മുടിനാരിഴ പൊഴിയില്ല. ഈ പൈതല്‍ അവന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ഈ ലോകത്തു നിന്ന് മാറ്റപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ ദൈവത്തിന്റെ പദ്ധതിയാണ്…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ