/indian-express-malayalam/media/media_files/uploads/2017/03/snapdealUntitled-001.jpg)
കൊച്ചി: സദാചാര പൊലീസിങ്ങിനെ കളിയാക്കി എറണാകുളം ലോ കോളേജിലെ വിദ്യാർഥിൾ​ അവതരിപ്പിച്ച മാർഗംകളിയാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.മഹാത്മഗാന്ധി സർവകലാശാലയുടെ കലോത്സവവേദിയിലാണ് ലോ കോളേജ് വിദ്യാർഥികൾ ഈ പ്രതിഷേധ മാർഗം കളി നടത്തിയത്. ഫെബ്രുവരി 20 മുതൽ 24 വരെ കോട്ടയത്ത് വെച്ചായിരുന്നു കലോത്സവം നടന്നത്
ആൾകുട്ടികളും പെൾകുട്ടികളും ഒരുമിച്ച് അവതരിപ്പിച്ച മാർഗം കളിയിൽ മഹാരാജാസ് കേളേജിലെ പ്രിൻസിപ്പൾക്ക് എതിരെ പരോക്ഷമായ വിമർശനവുണ്ട്.ആൺകുട്ടികളും പെൾകുട്ടികളും ഒരുമിച്ചിരിക്കുന്നത് ചൂടുപറ്റാനാണെന്ന പ്രിൻസിപ്പലിന്റെ പ്രസ്താവന ഏറെ വിവാധമായിയുന്നു. പ്രിൻസിപ്പലിന്രെ പരാമർശനത്തിന് എതിരെ കോളേജിലെ അദ്ധ്യാപകരും വിദ്യാർഥികളും രംഗത്ത് വന്നിരുന്നു.
കേരളം കണ്ട ഐതിഹാസിക വിദ്യാഥി സമരമായ ലോ അക്കാദി സമരവും പ്രിൻസിപ്പലിന്റെ സദാചാര പോലീസിങ്ങിന് എതിരെയും ദുഷ്ഭരണത്തിന് എതിരെയും ആയിരുന്നു. കേരളത്തിൽ​ സദ്ദാചാര പൊലീസിങ്ങിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നത്.
സദാചാര ഗൂണ്ടകളുടെ മാനസീക പീഡനത്തിൽ മനംനൊന്ത് പാലക്കാട് അനീഷ് എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്ത സംഭവവും കേരള ജനതയ്ക്ക് അപമാനമായി. ഹാസ്യ രൂപേണ അവതരിപ്പിച്ച മാർഗംകളി കേരളത്തിലെ സദാചാര പൊലീസിങ്ങിന് എതിരായ കർശന വിമർശനമാണ് നടത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.