scorecardresearch

ഇനിയൊരു 'മൂന്നാംപക്കം' വേണ്ട; കടൽ കവർന്ന പാച്ചു ഒടുവിൽ മുത്തച്ഛന് അരികിലേക്ക്; കണ്ണ് നനയിച്ച് വീഡിയോ

പി. പത്മരാജന്റെ 'മൂന്നാംപക്കം' എന്ന ചിത്രത്തിന്റെ ഒരു റീക്രിയേഷൻ വീഡിയോയാണ് ഓൺലൈനിൽ മനസ്സു കീഴടക്കുന്നത്

പി. പത്മരാജന്റെ 'മൂന്നാംപക്കം' എന്ന ചിത്രത്തിന്റെ ഒരു റീക്രിയേഷൻ വീഡിയോയാണ് ഓൺലൈനിൽ മനസ്സു കീഴടക്കുന്നത്

author-image
Trends Desk
New Update
Moonampakkam Ai video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

പി. പത്മരാജന്റെ സംവിധാനത്തിൽ 1988 ൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'മൂന്നാംപക്കം'. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മൂന്നാംപക്കം വെറുമൊരു സിനിമ മാത്രമല്ല. അതൊരു നൊമ്പരത്തിന്റെ കൂടി ഓർമ്മയാണ്. നഷ്ടപ്പെട്ട കൊച്ചുമകനെയും, അവനായുള്ള മുത്തച്ഛന്റെ കാത്തിരുപ്പും ഓർക്കുമ്പോൾ ഇന്നും പലരുടെയും ഉള്ളിലൊരു വിങ്ങലാണ്.

Advertisment

വർഷങ്ങൾക്കിപ്പുറം മറ്റൊരു ക്ലൈമാക്സുമായി മൂന്നാംപക്കം വീണ്ടും എത്തിയാലോ? ഇതാ അത്തരമൊരു എഐ റീക്രിയേഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനസ്സു നിറയ്ക്കുന്നത്. കൊച്ചുമകനെയും കാത്തിരിക്കുന്ന മുത്തശ്ശനരികിലേക്ക് അവൻ തിരികെയെത്തുന്നതാണ് എഐ ആവിഷ്കരിച്ചിരിക്കുന്നത്.

Also Read: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ

മലയാള സിനിമയുടെ അതുല്യ നടൻ തിലകൻ അവതരിപ്പിച്ച തമ്പിയെന്ന കഥാപാത്രം കടൽത്തീരത്ത് ജയറാമിന്റെ പാച്ചുവെന്ന കഥാപാത്രത്തെയും കാത്തിരിക്കുന്നതും എല്ലാം നഷ്ടപ്പെട്ടെന്നു കരുതി സുഹൃത്തുക്കൾ ​സമീപത്തായി കൂടിനിൽക്കുന്നതും കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന്, കടൽ കൊണ്ടുപോയെന്ന് കരുതിയ പാച്ചുവിനെ കടൽ തന്നെ തിരകെ ജീവനോടെ മുത്തച്ഛന് തിരിച്ചേൽപ്പിക്കുന്നതാണ് വീഡിയോ. ഹൃദയസ്പർശിയായ വീഡിയോ "aigigs10" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Also Read: കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ

തിലകനും ജയറാമും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ, കീർത്തി സിങ്, റഹ്‌മാൻ, അശോകൻ, അജയൻ, ജഗതി ശ്രീകുമാർ എന്നിവരും അഭിനയിച്ചിരുന്നു. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ ബാലകൃഷ്ണൻ നായരാണ് ചിത്രം നിർമിച്ചത്. പത്മരാജൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. ഇളയരാജ സംഗീതം, വേണു ഛായാഗ്രഹണം എന്നിവ നിർവഹിച്ചു. അടുത്തിടെ തമ്പിയെന്ന കഥാപാത്രമായി തിലകന്റെ മകൻ ഷമ്മി തിലകനും, പാച്ചുവായി ജയറാമിന്റെ മകൻ കാളിദാസ് ജയറാമും എത്തുന്ന മറ്റൊരു എഐ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Read More: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ

AI Video Thilakan Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: